Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ നിര്‍മാതാവിനെ ചതിച്ചു, ആസ്‌കാര്‍ രവിചന്ദ്രന്റെ വീടും സ്വത്തും ബാങ്ക് ജപ്തി ചെയ്തു

09 MAY 2015 01:29 PM IST
മലയാളി വാര്‍ത്ത.

അടുത്തിടെ റിലീസ് ചെയ്ത ഐ എന്ന ചിത്രം ഏറെ വിവാദം സൃഷ്ടിക്കുകയും വിജയതിളക്കത്തിലേത്തുകയും ചെയ്ത ചിത്രമാണ്. ഐ കാണാന്‍ തീയറ്ററില്‍ തടിച്ച് കൂടിയത് ലക്ഷകണക്കിന് ആളുകളാണ്. വിക്രമിനും വിക്രമിന്റെ ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കിയ ചിത്രം കൂടിയാണ് ഐ. എന്നാല്‍ ഐ വന്‍വിജയം കൈവരിച്ചെങ്കിലും അവസാനം നിര്‍മ്മാതാവ് ആസ്‌കാര്‍ രവിചന്ദ്രന് പണി കിട്ടി എന്ന് വേണം പറയാന്‍.
ശങ്കര്‍ സംവിധാനം ചെയ്ത ഐ സിനിമ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രം വേണ്ട വിജയം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ കടത്തില്‍ ആസ്‌കാര്‍ രവിചന്ദ്രന്റെ സ്വത്തുക്കള്‍ ബാങ്ക് ജപ്തി ചെയ്തു. എന്നാല്‍ ജപ്തിക്ക് ശേഷം രാമചന്ദ്രന്റെ ആദ്യ പ്രതികരണം പുറത്തുവന്നിട്ടുണ്ട്.

കടം തിരിച്ചടച്ച് പുതിയ ചിത്രം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ ശ്രീറാം നഗറിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ നിന്ന് 96.75 കോടി രൂപ രവിചന്ദ്രന്‍ ലോണ്‍ എടുത്തിരുന്നു. ഇത് ഉടന്‍ തിരിച്ചടയ്ക്കുമെന്ന് രവി ചന്ദ്രന്‍ പറഞ്ഞു. ഐയ്ക്ക് 150 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഏകദേശം 185 കോടി രൂപയോളം മുടക്കിയാണ് ഐ പൂര്‍ത്തിയാക്കിയതെന്ന് രവിചന്ദ്രന്‍ ഇതിന് മുമ്പ് പറഞ്ഞിരുന്നു.
വിശ്വരൂപം 2, ഭൂലോകം എന്നീ ചിത്രങ്ങളാണ് അടുത്തതായി ആസ്‌കാര്‍ പുറത്തിറക്കാനിരിക്കുന്നത്. ഭൂലോകം പുര്‍ത്തിയായെങ്കിലും വിശ്വരൂപം 2ന്റെ ഗ്രാഫിക് വര്‍ക്കുകള്‍ ബാക്കിയുണ്ട്. ഇതിനായി 10 കോടി മുടക്കുമെന്ന് രവിചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ഇതുവരെ 50 കോടിയാണ് വിശ്വരൂപം 2ന് വേണ്ടി മുടക്കിയിരിക്കുന്നത്. ഇതിനിടയിലാണ് രവിചന്ദ്രന്റെ വീടും ഓഫീസും വെല്ലൂരിലെ ആസ്‌കാര്‍ തിയേറ്ററും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജപ്തി ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (23 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (23 minutes ago)

CLOUD BURST മേഘസ്ഫോടനം  (32 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (34 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (36 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (45 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (48 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (55 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (57 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends