Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

'ജയ് ഭീം എന്ന ചിത്രത്തിന് ആസ്പദമായ കഥയുടെ നായകൻ. സിനിമയിൽ പറയുന്നതിലുമപ്പുറം വലിയൊരു പ്രതിഷേധമായിരുന്നു അദ്ദേഹത്തിൻ്റെ ശരിക്കുമുള്ള ജീവിതം...' വൈറലായി കുറിപ്പ്

06 NOVEMBER 2021 06:05 PM IST
മലയാളി വാര്‍ത്ത

ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങി, സൂര്യ നിര്‍മിച്ച്‌ അഭിനയിച്ച പുതിയ ചിത്രമാണ് ജയ് ഭീം. ഒടിടി പ്ലാറ്റഫോമിലൂടെ റീലീസ് ആയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ചിത്രത്തിൽ മലയാളീ താരങ്ങളായ ലിജോ മോളും രജീഷ വിജയനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രത്തിന്റെ ഉള്ളകങ്ങളാണ് ഏറെ ചർച്ചയാകുന്നത്. യഥാർത്ഥ സംഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന സിനിമയുടെ പിന്നാമ്പുറങ്ങൾ കണ്ണീരണിയിക്കുന്നതാണ്. ഇപ്പോഴിതാ ജയ് ഭീം എന്ന ചിത്രത്തിന് ആസ്പദമായ കഥയുടെ നായകനെക്കുറിച്ച് പാട്രയുന്ന കുറിപ്പ് ഏറെ വൈറലാകുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ജസ്റ്റിസ് കെ ചന്ദ്രു !!!
ജയ് ഭീം എന്ന ചിത്രത്തിന് ആസ്പദമായ കഥയുടെ നായകൻ. സിനിമയിൽ പറയുന്നതിലുമപ്പുറം വലിയൊരു പ്രതിഷേധമായിരുന്നു അദ്ദേഹത്തിൻ്റെ ശരിക്കുമുള്ള ജീവിതം. തൻ്റെ അഭിഭാഷക ജീവിതത്തിൽ, താൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തിന് വേണ്ടിയും ദുരിതമനുഭവിക്കുന്ന ജനസമൂഹത്തിന് വേണ്ടിയും നിയമം ആയുധമാക്കി യുദ്ധം ചെയ്തിരുന്ന പോരാളിയായിരുന്നു അദ്ദേഹമെങ്കിൽ. മദ്രാസ് ഹൈകോടതിയിൽ ജഡ്ജായി ചുമതലയേറ്റത് മുതൽ അനീതിക്കെതിരെ വീശിയടിക്കുന്ന ഒരു കൊടുങ്കാറ്റായിരുന്നു അദ്ദേഹം. എല്ലാ നിയമ വിദ്യാര്‍ത്ഥികളും ന്യായാധിപന്മാരും മാതൃകയാക്കേണ്ട നിയമ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്.

ജഡ്ജിയായിരിക്കുമ്പോൾ തനിക്ക് അനുവദിക്കപ്പെട്ടിരുന്ന "orderly", ഔദ്യോഗിക വാഹനത്തിലെ "റെഡ് ബീക്കോൺ ലൈറ്റ്", പൊലീസ് എസ്കോട്ട് തുടങ്ങി അനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒഴിവാക്കിയാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം നയിച്ചിരുന്നത്. "My lord", "Yes your honour" തുടങ്ങിയ പാശ്ചാത്യ അഭിസംബോധനകൾ ഒഴിവാക്കി അഭിഭാഷകരെ തൻ്റെ സഹപ്രവർത്തകരായി കാണാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. ആരുടെയും ചേമ്പറിൽ പോകാൻ ഇഷ്ടപ്പെടാത്ത അദ്ദേഹം ആരെയും തൻ്റെ ചേമ്പറിലോട്ടും വിളിച്ചു വരുത്തിയിരുന്നില്ല.

തൻ്റെ ഔദ്യോഗിക ജീവിതത്തിൽ 96000 ത്തിൽപ്പരം വിധി പ്രസ്താവനകൾ നടത്തിയ അദ്ദേഹം, ഇന്ത്യൻ നിയമ സംവിധാനത്തിന് തന്നെ ഒരു മുതൽ കൂട്ടായിരുന്നു. കെട്ടി കിടന്ന ആയിരക്കണക്കിന് കേസുകളിൽ വിധി പ്രസ്താവിച്ച അദ്ദേഹം എന്നും സത്യത്തിൻ്റെയും നീതിയുടെയും പക്ഷത്തായിരുന്നു. ക്ഷേത്രങ്ങളിൽ സ്ത്രീകൾക്കും പൂജ നടത്താമെന്ന അദ്ദേഹത്തിൻ്റെ വിധി പ്രസ്താവന തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശ്മശാനങ്ങളിൽ നിലനിന്നിരുന്ന ജാതി മതിലുകൾ പൊളിച്ചു കളഞ്ഞതാണ് അദ്ദേഹത്തിൻ്റെ മറ്റൊരു സുപ്രധാന വിധി.

തൻ്റെ അവസാനത്തെ പ്രവൃത്തിദിവസം തന്റെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ ഒരു കോപ്പി അദ്ദേഹം ചീഫ് ജസ്റ്റിസിനു നൽകിയിരുന്നു. തൻ്റെ വിരമിക്കൽ ദിവസം തനിക്ക് ചീഫ് ജസ്റ്റിസിൻ്റെ ചേമ്പറിൽ യാത്രയയപ്പ് നൽകേണ്ട ആവശ്യമില്ലെന്നും, തൻ്റെ വിടവാങ്ങലുമായി ബന്ധപ്പെട്ട് ഒരു ആഡംബര ഹോട്ടലിലും അത്താഴ വിരുന്ന് സംഘടിപ്പിക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിനു കത്തയിച്ചിരുന്നു. ഇതൊക്കെ ഇന്ത്യൻ നിയമ സംവിധാനത്തിൽ കേട്ടു കേൾവി ഇല്ലാത്ത സംഭവങ്ങളായിരുന്നു.

എന്നും നീതിയുടെയും ന്യായത്തിൻ്റെയും പക്ഷത്ത് നിലകൊണ്ടിരുന്നു Justice ചന്ദ്രുവിന് ജീവിതത്തിൽ ഒരുപാട് ശത്രുക്കളും ഭീഷണികളുമുണ്ടായിരുന്നു. പക്ഷെ അതൊന്നും സത്യസന്ധമായ നീതി നിർവ്വഹണത്തിൽ നിന്നും അദ്ദേഹത്തെ പിന്നോട്ട് വലിച്ചിരുന്നില്ല. അത്രയും ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിൻ്റെ ഓരോ പ്രവർത്തികളും.

 

"ജയ് ഭീം" എന്ന ചിത്രത്തിലൂടെ ആ വലിയ മനുഷ്യനെ വീണ്ടും ഓർക്കാനും കൂടുതൽ അറിയാനും സാധിച്ചതിന് സംവിധായകനും അണിയറ പ്രവർത്തകർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന കൂടുതൽ കാര്യങ്ങൾ comment box ൽ രേഖപ്പെടുത്തുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (12 minutes ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (43 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (50 minutes ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (56 minutes ago)

മുന്നറിയിപ്പ് നൽകി പുടിൻ  (1 hour ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (1 hour ago)

വഖഫ് ബോർഡിന് വീഴ്ച  (1 hour ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (1 hour ago)

അവസാനഘട്ട അന്വേഷണത്തില്‍  (2 hours ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (2 hours ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (2 hours ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (2 hours ago)

സുഹാൻ എവിടെ?  (3 hours ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (3 hours ago)

Malayali Vartha Recommends