Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

റെക്കോർഡുകൾ ഭേദിച്ച് ലിയോ തിയറ്ററുകളിൽ തകർക്കുന്നു..! അപ്രതീക്ഷിത തിരിച്ചടി, ഇത്രയും മനുഷ്യരുടെ ദീര്‍ഘനാളത്തെ അധ്വാനത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ള പ്രവൃത്തി അവസാനിപ്പിക്കണമെന്ന് ആരാധകർ....

20 OCTOBER 2023 10:53 AM IST
മലയാളി വാര്‍ത്ത

ആരാധകരുടെ ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിൽ പിറന്ന ചിത്രം ലിയോ തിയറ്ററുകളിൽ എത്തിയിരിക്കുന്നു. പുലർച്ചെ നാല് മണിക്കായിരുന്നു കേരളത്തിലെ ആദ്യ പ്രദർശനങ്ങൾ ആരംഭിച്ചത്. അതിഗംഭീര ആദ്യ പകുതിയാണ് ചിത്രത്തിൻറേതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒപ്പം ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിലവാരമുള്ള മേക്കിംഗ് എന്നും പ്രേക്ഷകർ പറഞ്ഞിരുന്നു. ആദ്യ പകുതിക്ക് ശേഷം എക്സിലും യുട്യൂബിലുമൊക്കെ പ്രത്യക്ഷപ്പെട്ട റിവ്യൂകൾ ബഹുഭൂരിപക്ഷവും പോസിറ്റീവ് തന്നെ ആയിരുന്നു.

കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രവും, മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒരുമിക്കുന്ന ചിത്രവും എന്ന പ്രത്യേകതകൂടി ലിയോ സിനിമയ്ക്ക് ഉണ്ട്. ലിയോ എൽസിയുവിൻറെ ഭാഗമാവുമോ എന്നതായിരുന്നു റിലീസിന് മുൻപ് ഉയർന്ന പ്രേക്ഷകരുടെ ഒരു പ്രധാന ചോദ്യം. അതിന് അതെ എന്ന ഉത്തരമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. വളരെ ത്രില്ലായിട്ടുള്ള ഒരു മികച്ച ചിത്രമാണ് ലിയോ എന്നും എക്‌സിൽ ആരാധകർ പങ്കുവച്ച പ്രതികരത്തിലൂടെ വ്യക്തമാക്കുന്നത്.

പുലർച്ചെ നാല് മണിക്കായിരുന്നു കേരളത്തിലെ ആദ്യ പ്രദർശനങ്ങൾ ആരംഭിച്ചത്.എന്നാല്‍ തമിഴ്നാട്ടില്‍ ചിത്രം എത്തിയത് രാവിലെ 9 മണിക്കാണ്. സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളതു കൊണ്ടാണ് പുലർച്ചെ പ്രദർശനം നടത്താതിരുന്നത്. തിയറ്ററുകളിലെ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുള്ള തമിഴ്നാടിനേക്കാൾ ലിയോയുടെ റിലീസ് വിജയ് ആരാധകർ ആഘോഷിച്ചത് കേരളത്തിലാണ്. കേരളത്തിലെ പല പ്രധാന സെൻററുകളിലും ഇന്നലെ രാത്രി ഡിജെ പാർട്ടി അടക്കം സംഘടിപ്പിച്ചിരുന്നു വിജയ് ആരാധകർ. ഇത്തരം പരിപാടികളിലേക്ക് യുവാക്കളുടെ കുത്തൊഴുക്ക് ആയിരുന്നു. ഇതിൻറെ വീഡിയോകൾ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ കാര്യമായി പ്രചരിക്കുന്നുമുണ്ട്.

ചിത്രത്തിന് ലഭിച്ച ഹൈപ്പ് എത്രയെന്നതിന് തെളിവായിരുന്നു അഡ്വാൻസ് റിസർവേഷനിൽ ചിത്രത്തിന് ലഭിച്ച പ്രതികരണം. കേരളമുൾപ്പെടെയുള്ള പല മാർക്കറ്റുകളിലും ഓപണിംഗ് റെക്കോർഡ്, പ്രീ റിലീസ് ബുക്കിംഗിലൂടെത്തന്നെ ചിത്രം നേടിയിരുന്നു.ഇന്ന് മുതൽ 22 ഞായറാഴ്ച വരെയുള്ള നാല് ദിനങ്ങളിലെ ടിക്കറ്റുകളുടെ അഡ്വാൻസ് റിസർവേഷനിൽ നിന്ന് നേരത്തേ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ 200 കോടിക്ക് അരികിൽ എത്തിയിരിക്കുകയാണ് ആ തുക. 188 കോടിയാണ് അഡ്വാൻസ് റിസർവേഷനിലൂടെ മാത്രം ലിയോ സമാഹരിച്ചതെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സിനിട്രാക്ക് അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് ലിയോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളില്‍ ലിയോയുടെ പൈറേറ്റഡ് വെബ്‌സൈറ്റുകളിൽ ഓൺലൈനിൽ ചോർന്നുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പറയുന്നത്. ‘ലിയോ’ പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് ഫുൾ എച്ച്‌ഡിയിൽ ഓൺലൈനിൽ ചോർന്നത് എന്നാണ് വിവരം. കുറച്ച് വെബ്‌സൈറ്റുകളിൽ ഇത് ലഭ്യമായിരുന്നുവെന്നും , എന്നാല്‍ ലിയോ ടീം ഇതിനെതിരെ നിയോഗിച്ച സൈബര്‍ സംഘം ഇത്തരം പ്രിന്‍റുകള്‍ക്കെതിരെ ശക്തമായ നടപടിയിലാണ് എന്നുമാണ് പുറത്തു വരുന്ന വാർത്തകൾ.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ചില രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഏതോ തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച 9 സെക്കന്‍ഡും , പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് എക്സില്‍ കാര്യമായി പ്രചരിച്ചിരുന്നത്. സെന്‍സറിംഗിനോ മറ്റോ ഉള്ള പ്രിവ്യൂവിന്‍റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തിന് ഇടയില്‍ ചിത്രീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ലീക്ക്ഡ് എന്ന ഹാഷ് ടാഗോടെയാണ് പുറത്തെത്തിയ സീനുകള്‍ പ്രചരിക്കപ്പെടുന്നത്. എക്സില്‍ ഇതിനകം 76,000ല്‍ അധികം പോസ്റ്റുകള്‍ ഈ ഹാഷ് ടാഗോടെ എത്തിയിട്ടുണ്ട്. കൂടുതല്‍ പോസ്റ്റുകളും വീഡിയോ അടങ്ങിയതുമാണ്.
എന്നാൽ അതേ സമയം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ലിയോ തിയേറ്ററുകളിൽ നിന്ന് ലൈവ് സ്ട്രീം ചെയ്തെന്നും ഇവ പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

എന്നാൽ വിജയ് ആരാധകർ ഈ സംഭവത്തിനോട് പ്രതികരണങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. ഇത്രയും മനുഷ്യരുടെ ദീര്‍ഘനാളത്തെ അധ്വാനത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തി അവസാനിപ്പിക്കണമെന്ന് എക്സില്‍ ആഹ്വാനം ഉയരുന്നു. ഈ പ്രവർത്തിയ്‌ക്കെതിരെ കര്‍ശന നടപടിയുമായി നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്സ് ഹാന്‍ഡിലുകള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്. ബ്ലോക്ക് എക്സ്, മാസ്ബങ്ക് ആന്‍റിപൈറസി തുടങ്ങിയ ആന്‍റി പൈറസി കമ്പനികള്‍ക്കാണ് ഇതിനായുള്ള ചുമതല നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്സ് ഹാന്‍ഡിലുകള്‍ തങ്ങളെ അറിയിക്കണമെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്.

എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ലിയോ ഇപ്പോഴും തിയറ്ററുകളിൽ തകർത്തോടുകയാണ്. ആദ്യ ദിനത്തിലെ എല്ലാ ഷോകളും ഹൗസ് ഫുൾ ഷോകൾ ആയിരുന്നു. കേരളത്തിലെ പ്രി സെയിൽസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ ലിയോ പത്തു കൊടിയോളം രൂപയാണ് പ്രീ സെയിൽ ബിസിനെസ്സിൽ സ്വന്തമാക്കിയത്.480 ഫാൻസ്‌ ഷോകളാണ് ചിത്രത്തിന് കേരളത്തിൽ മാത്രം നടന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (6 minutes ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (10 minutes ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (12 minutes ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (15 minutes ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (19 minutes ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (28 minutes ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (42 minutes ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (52 minutes ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (1 hour ago)

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലി  (1 hour ago)

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും  (1 hour ago)

രാത്രിയിലെ എയ്ഞ്ചലിന്റെ പ്രവർത്തികൾ സഹിക്കാനാകതെ ചോദ്യം ചെയ്ത് അച്ഛൻ; പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മകളെ കൊല്ലുന്നത് അമ്മയ്‌ക്കൊപ്പം നോക്കി നിന്നത് മൂന്ന് പേർ; ഒരു രാത്രി മുഴുവൻ കൊലപാതക വിവ  (2 hours ago)

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..  (2 hours ago)

തത്സുകി പറഞ്ഞത് കിറുകൃത്യം പ്രവചനം അച്ചട്ടായി..! തുടരെ 875 ഭൂചലനങ്ങൾ രാക്ഷസൻ മേഘ ചുഴി  (2 hours ago)

പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.  (2 hours ago)

Malayali Vartha Recommends