പീഡിപ്പിച്ചത് ആ നടന്‍... മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി, അത് കുടിച്ചതോടെ തളര്‍ന്നുവീണു, വിവസ്ത്രയാക്കി പീഡിപ്പിച്ചു, ബോധം വന്നപ്പോള്‍ ഞെട്ടിപ്പോയി,വിവാഹം കഴിക്കാമെന്ന് പറഞ്ഞു, പിന്നീട് പിന്‍മാറി,കന്നഡ നടനെതിരെ യുവതി പരാതി നല്‍കി

കന്നഡ നടന്‍ സുബ്രഹ്മണ്യയ്‌ക്കെതിരെ ബലാത്സംഗ പരാതിയുമായി യുവതി രംഗത്ത്. സുബ്രഹ്മണ്യ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ബംഗളൂരു സ്വദേശിനിയാണ് നടനെതിരെ ബസവനഗുഡി വനിതാ പൊലീസിനെ സമീപിച്ചത്. ബുധനാഴ്ചയാണ് യുവതി പരാതി സമര്‍പ്പിച്ചത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ.
2 വര്‍ഷത്തോളം താനുമായി സുബ്രഹ്മണ്യ പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ തന്നെ സഹോദരിയുടെ വീട്ടിലേക്ക് സുബ്രഹ്മണ്യ കൊണ്ടുപോയി. ഇവിടെ വെച്ച് തനിക്ക് ശീതളപാനീയം നല്‍കി.
എന്നാല്‍ അതില്‍ മയക്കുമരുന്ന് കലര്‍ത്തിയത് താനറിഞ്ഞിരുന്നില്ല. അത് കുടിച്ചതോടെ തളര്‍ന്നുവീണു. ബോധം നഷ്ടമായ തന്നെ ഇയാള്‍ വിവസ്ത്രയാക്കിയ ശേഷം ബലാത്സംഗം ചെയ്തു.
ഉണര്‍ന്നപ്പോഴാണ് ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്. ബലാത്സംഗത്തെക്കുറിച്ച് സുബ്രഹ്മണ്യയോട് കയര്‍ത്തപ്പോള്‍ തന്നെ വിവാഹം കഴിക്കാമെന്നായിരുന്നു മറുപടി.
ഹൊമ്പണ്ണ എന്ന ചിത്രം റിലീസ് ആയ ശേഷം താലികെട്ടാമെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയിട്ടും ഇയാള്‍ വിവാഹത്തിന് തയ്യാറായില്ല. പല ഒഴിവുകഴിവുകള്‍ പറഞ്ഞ് പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറി.
സുബ്രഹ്മണ്യ വിവാഹം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പീഡനക്കാര്യം ആരോടും വെളിപ്പെടുത്താതിരുന്നത്. എന്നാല്‍ ഇയാള്‍ തന്നെ ഒഴിവാക്കിയ സാഹചര്യത്തിലാണ് പരാതിയുമായി രംഗത്തെത്തിയതെന്നും യുവതി അറിയിക്കുന്നു.
അതേസമയം യുവതി പരാതി നല്‍കിയതോടെ നടന്‍ ഒളിവില്‍ പോയിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha