ധനുഷിന് ഇത്രയ്ക്ക് അഹങ്കാരമോ... ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ടാണ് ധനുഷ് ഞങ്ങളെ കാണാന്‍ വരാത്തത്, ധനുഷ് ഞങ്ങളുടെ മകനാണെന്ന കാര്യം രജനികാന്തിന് അറിയാമെന്ന് കതിരേശന്
ധനുഷ് തന്റെ മകനാണെന്ന് വീണ്ടും അവകാശവാദമുന്നയിച്ച് മേലൂര്‍ കതിരേശന്. എന്നെയും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യയെയും കാണാന്‍ ധനുഷ് ഇതുവരെ വന്നിട്ടില്ല. ഞങ്ങളെ വന്നു കാണാന്‍ ധനുഷിനോട് രജനി പറയണമെന്നും കതിരേശന് ജില്ലാ കലക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു. ധനുഷ് ഞങ്ങളുടെ മകനാണ്.
രജനിക്കും ഇക്കാര്യം അറിയാം. ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ടാണ് ധനുഷ് ഞങ്ങളെ കാണാന്‍ വരാത്തത്. ധനുഷിനെ ഉപദേശിച്ച് ഞങ്ങളുടെ അടുത്തേക്ക് അയയ്ക്കണമെന്നും കതിരേശന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന് മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദമുന്നയിച്ച് രംഗത്ത് വന്നത്. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു.
ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ട് പോയതാണെന്നുമാണ് ദമ്പതികളുടെ അവകാശവാദം. ധനുഷ് തങ്ങളുടെ മകനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ടെന്നാണ് ദമ്പതികള്‍ പറഞ്ഞിരുന്നത്. ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനും തയ്യാറാണെന്ന് ദന്പതികള്‍ കോടതിയില്‍ അറിയിച്ചിരുന്നു.
1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും 2002ലാണ് നടന് ഒളിച്ചോടിയതെന്നും ദമ്പതികള്‍ പറഞ്ഞിരുന്നു. ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പിന്നീട് തളളി.
https://www.facebook.com/Malayalivartha