കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... ഇനി ബസ്സുകളിൽ കയറുമ്പോൾ സീറ്റ് നോക്കിയിരിക്കണം. സീറ്റിന് മുകളിലായി സംവരണസീറ്റുകൾ എഴുതിയിട്ടുള്ളത് നോക്കിയിരിക്കേണ്ടതാണ്. ഇല്ലെങ്കിൽ പിഴയീടാക്കിയേക്കും. കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം.
ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ്, ഓര്‍ഡിനറി സ്‌റ്റേജ് ക്യാരേജുകളില്‍ മുതിര്‍ന്ന പൗര്‍ക്ക്20% സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. (പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പത്തുശതമാനം വീതം).
റിസര്‍വേഷന്‍ ഇല്ലാത്ത ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളില്‍ രണ്ട് സീറ്റുകളും നീക്കിവച്ചിട്ടുണ്ട്. അര്‍ഹരായവര്‍ ആവശ്യപ്പെട്ടാലും ചിലര്‍ സീറ്റ് ഒഴിയുന്നില്ലെന്ന പരാതിയിലാണ് നടപടിയുള്ളത്.
"
https://www.facebook.com/Malayalivartha
























