രാഷ്ട്രീയപാര്‍ട്ടി രൂപീകരണ ചർച്ചയിൽ രജിനിയെ പരിഹസിച്ച ആരാധകനെ തിരുത്തി കമല്‍ ഹാസൻ

എംജിആറും ജയലളിതയും ഒഴിഞ്ഞ കസേര നോക്കി തമിഴ് സിനിമാ ലോകം വീണ്ടും നേര്‍ക്കുനേര്‍ എത്തി നില്‍ക്കുമ്പോള്‍ വിചിത്രമായ കാര്യങ്ങളാണ് അരങ്ങേറുന്നത്. രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയപാര്‍ട്ടിയുമായി മുന്നോട്ട് പോകുമ്പോള്‍ രജനികാന്തിനെ പരിഹസിച്ചതിന് താക്കീത് നല്‍കിയെന്നാണ് ലഭിക്കുന്ന സൂചന പാര്‍ട്ടി രൂപികരണവുമായി ബന്ധപ്പെട്ട് കമല്‍ഹാസന്‍ തന്റെ ഫാന്‍സ് ക്ലബ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു സംഭവം. കൂടിക്കാഴ്ച്ചയ്ക്കിടെ ഒരംഗം കമലിന് പ്രധാന എതിരാളിയാകുന്ന രജനിയെ പരിഹസിച്ചതോടെയാണ് കമലിന്റെ നിയന്ത്രണം വിട്ടത്.
പരിധികള്‍ ലംഘിക്കരുതെന്ന് ആരാധകന് കമല്‍ഹാസന്‍ താക്കീതും നല്‍കി. രജനികാന്തിനെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയോ അപഹസിക്കുന്ന രീതിയില്‍ വിമര്‍ശിക്കരുതെന്നാണ് കമല്‍ഹാസന്‍ താക്കീത് ചെയ്തത്. സിനിമയക്ക് പുറത്തെ നല്ല സുഹൃത്തുക്കളാണ് ഇരുവരും. രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരിക്കുമെന്ന് പറഞ്ഞപ്പോള്‍ പൂര്‍ണപിന്തുണയുമായി കമല്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha