സരിത കാരണം ബിഎസ്എന്‍എല്ലിനും ഏഷ്യനെറ്റിനും കനത്തനഷ്ടം; വീട്ടമ്മമാര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ റദ്ദാക്കുന്നു

സെല്‍ഫിതാരം സരിതനായര്‍ക്ക് ഒരു പുതിയ പേര് ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്. അരുന്ധതി റോയിയുടെ ബുക്കര്‍ സമ്മാനിത പുസ്തകത്തിന്റെ പേരാണ് സരിതയ്ക്ക് അനുയോജ്യം. കാരണം ചെറിയകാര്യങ്ങള്‍ കൊണ്ട് വലിയ നേട്ടങ്ങള്‍ കൊയ്ത സരിതാനായര്‍ തട്ടിപ്പിലും ഒരു ചെറുബാല്യക്കാരിയാണെന്ന് കേരളസര്‍ക്കാര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരിക്കുന്നത്.
സ്‌ക്കൂള്‍, കോളേജ്, സെക്രട്ടേറിയറ്റ്, റവന്യൂ നിയമം, വിജിലന്‍സ്, പോലീസ് എന്നുവേണ്ട ബസ്റ്റോപ്പിലും തട്ടുകടയിലും വരെ ചര്‍ച്ച സരിതാ സെല്‍ഫിയെക്കുറിച്ച് മാത്രമാണ്. സംസ്ഥാനത്തെ വീടുകളില്‍ നിന്നൊക്കെ പെണ്ണുങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കുന്നു. കാരണം വീട്ടിലെ ആണുങ്ങളും കുട്ടികളും ഇരുപത്തിനാലും മണിക്കൂറും ഇന്റര്‍നെറ്റിന്റെ മുമ്പിലാണ്. വീട്ടില്‍ ഇന്റര്‍നെറ്റ് കളയുമ്പോള്‍ അത്യന്താധുനിക സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആണുങ്ങള്‍ ക്വയിലോണ്‍ റേഡിയോസര്‍വീസിനു മുമ്പില്‍ ക്യൂനില്‍ക്കുന്നു. മൊബൈല്‍ ഫോണുണ്ടെങ്കില്‍ സെല്‍ഫി യഥേഷ്ടം ആസ്വദിക്കാം.
ആണുങ്ങള്‍ ഓരോ ദിവസവും ഉണരുന്നത് സരിതയുടെ പുതിയ സെല്‍ഫിയുണ്ടോ എന്നന്വേഷിച്ചാണ്. അതിനാല്‍ വീട്ടിലെ പുരുഷന്‍മാര്‍ രാവിലെ ആരെയൊക്കെയാണ് വിളിക്കുന്നതെന്നോര്‍ത്ത് വീട്ടമ്മമാര്‍ ആശങ്കാകുലരാവുന്നു. ഇതിനിടയില്‍ കുടുംബവഴക്കുകളും നടക്കുന്നുണ്ട്. കുട്ടികളുടെ ഭാവിയോര്‍ത്ത് അമ്മമാര്‍ക്ക് ടെന്‍ഷന്‍ സഹിക്കാനാവുന്നില്ല. മക്കള്‍ വഴിതെറ്റിയാല്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നാണ് അമ്മമാരുടെ നിലപാട്. ഉമ്മന്‍ചാണ്ടി വിദേശമദ്യം നിയന്ത്രിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടായ അഹ്ലാദം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു.
സര്‍ക്കാര്‍ ഓഫീസുകളില്‍ സരിത വൈറലാകുന്ന വിവരം മുഖ്യമന്ത്രിയും മന്ത്രിമാരും അിറഞ്ഞിട്ടില്ല. സെക്രട്ടേറിയറ്റ് ഉള്‍പ്പടെയുളള തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഉദ്ദ്യോഗസ്ഥര്‍ ഇന്റര്‍നെറ്റിനു മുമ്പില്‍ കുത്തിയിരിക്കുകയാണ്. ഫലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നടന്നിട്ട് രണ്ടു ദിവസമായി.
സരിതയാട്ടെ തന്റെ സെല്‍ഫി വൈറലായതില്‍ സന്തോഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം പബ്‌ളിസിറ്റി മറ്റൊരാള്‍ക്ക് കിട്ടിയിട്ടില്ല.
സരിതയ്ക്ക് പന്മശ്രീയെങ്കിലും നല്‍കണമെന്നും ഫെയ്‌സ്ബുക്ക് ആരാധകര്‍ പറയുന്നു. പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മാത്രമേ ഒരാള്‍ക്ക് ഇത്രയധികം പിസിദ്ധി കൈവരിക്കാന്‍ കഴിയുകയുളളു.
അതേ സമയം പ്രബുദ്ധ കേരളത്തിന്റെ മലിനമായ മുഖമാണ് ഇതിലുടെ വെളിപ്പെട്ടിരിക്കുന്നത്. ഇതിനിടെ സരിത ഊട്ടിയിലേക്ക് തിരിക്കുകയാണ്. ചില കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിനുവേണ്ടിയാണ് യാത്രയെന്നറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha