മുരളീധരന്‍ ഇനി മോഡിയുടെ സൂപ്പര്‍ മുഖ്യമന്ത്രി; മാരാര്‍ജി ഭവനിലിരുന്ന് കേരളം ഭരിക്കാന്‍ മോഡിയുടെ നിര്‍ദ്ദേശം

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാന്‍ നരേന്ദ്രമോഡിയുടെ നീക്കം. ഉമ്മന്‍ചാണ്ടിയുടെ കസേരയിലേക്കല്ല പകരം മാരാര്‍ജിഭവനിലിരുന്ന് കേരളം ഭരിക്കാനാണ് മോഡി മുരളിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് മുരളിയുടെ പ്രധാന കര്‍ത്തവ്യം . കേന്ദ്രം അനുവദിക്കുന്ന വിവിധ ഫണ്ടുകളുടെ വിനിയോഗം നിരീക്ഷിക്കുകയാണ് മുരളിയുടെ പ്രധാന ജോലി. ചുരുക്കത്തില്‍ മാരാര്‍ജി ഭവനിലിരുന്നു നരേന്ദ്രമോദി ഉമ്മന്‍ചാണ്ടിയെ നിരീക്ഷിക്കും.
കേന്ദ്ര ഫണ്ടുകള്‍ കേരളം വഴിമാറ്റുന്നതായി ബി.ജെ.പി ആരോപിച്ചിരുന്നു. മോഡി അധികാരത്തിലേറിയ നാളുകളില്‍ സെക്രട്ടേറിയറ്റുകളില്‍ ഒരു പ്രൈംമിനിസ്റ്റേഴ്‌സ് സെല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. കേന്ദ്ര ഫണ്ട് വാങ്ങി പദ്ധതികള്‍ നടപ്പിലാക്കിയശേഷം അതെല്ലാം തങ്ങളുടെ നേട്ടമാണെന്ന് യു.ഡി.എഫ് വരുത്തി തീര്‍ക്കുന്നു എന്നാണ് ബി.ജെ.പിയുടെ പ്രധാന പരാതി. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പേര് പറയാന്‍ പോലും കേരളം മടിക്കുന്നതായി ബി.ജി.പി ആരോപിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഫണ്ട് അനുവദിക്കുമ്പോള്‍ ഇനിമുതല്‍ അതിന്റെ ഒരു കോപ്പി ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസായ മാരാര്‍ജി ഭവനിലേയ്ക്കയക്കും. കഴിഞ്ഞയാഴ്ച ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘം മന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയിരുന്നു. അവര്‍ സമര്‍പ്പിച്ച നിവേദനം പരിശോധിക്കാന്‍ വി. മുരളീധരനെ ഏല്‍പ്പിക്കും. ബി.ജെ.പി കേരളഘടകത്തെ വിശ്വാസത്തിലെടുക്കാതെ പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് വി.മുരളീധരനും നേതാക്കളും സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിന് നേട്ടങ്ങള്‍ നല്‍കി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വോട്ട് ബാങ്ക് വര്‍ധിപ്പിക്കാന്‍ ബി.ജെ.പി അനുവദിക്കില്ല. സംസ്ഥാനത്ത് ചില മുതിര്‍ന്ന ഐ.എ.എസുകാര്‍ മോഡിയുടെ ചാരന്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ മോഡി സര്‍ക്കാര്‍ വിശ്വാസത്തില്‍ എടുത്തിട്ടുമുണ്ട്. അങ്ങനെ വരുമ്പോള്‍ ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനുളള സാഹചര്യം സംജാതമാകുമെന്നാണ് നരേന്ദ്ര മോഡി വിശ്വസിക്കുന്നത്. ഏതു വിധേനയും കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചെടുക്കണമെന്ന കര്‍ശന നിര്‍ദേശം മോഡി ബി.ജെ.പി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. കേന്ദ്ര ഫണ്ട് ബി.ജെ.പിയുടെ ഏരിയകളില്‍ വിനിയോഗിക്കാനാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ബി.ജെ.പിയുടെ നീക്കം കടുത്ത പ്രതിസന്ധിയിലാക്കും. ഇത്രയും കാലം മോഡിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്ന ഉമ്മന്‍ചാണ്ടി വെളളം കുടിക്കുമെന്ന് ചുരുക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha