വെളളിമൂങ്ങയിലെ മാമച്ചന്‍ വിഴിഞ്ഞെത്തെത്തി; ചാകരകോള്… ട്വിറ്റിംഗ്, റീട്വിറ്റിംഗ്...

ചത്ത എലിക്കുഞ്ഞിനെ തലകീഴായി തൂക്കിയിട്ട് കറുത്ത ജീന്‍സും വെളളപൈജാമയും കറുത്ത കൂളിംഗ് ഗ്ലാസുമായി വിഴിഞ്ഞം കടല്‍ത്തീരത്ത് നിന്ന് വെളളിമൂങ്ങയിലെ മാമച്ചനെ പോലെ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ തിരുവനന്തപുരം എം.പി.ശശിതരൂരിന്റെ മനസിലെന്തായിരുന്നു? ഒരു കേസില്‍ നിന്നും ഊരണം അതിന് മോഡിയെങ്കില്‍ മോഡി!
ട്വിറ്റിംഗും റീട്വിറ്റിംഗം നടത്തി കളള്കുടിയന്‍മാരുടെ പളളതകര്‍ത്ത സുധീരനെ പോലും അവഗണിച്ച് തരൂര്‍ നടത്തുന്ന യാത്രകളോട് പ്രതികരിക്കാന്‍ വിവാദവീരന്‍ മുരളിമാത്രമാണ് തയ്യാറായത്. തനിക്കൊന്നും സംഭവിക്കില്ലെന്ന് തരൂരിനും തരൂരിനൊന്നും സംഭവിക്കില്ലെന്ന് മോഡിക്കും അറിയാം. കാരണം ഇരുവര്‍ക്കുമിടയില്‍ പാലം തീര്‍ക്കുന്നത് ഇന്ത്യതലസ്ഥനത്തെ പതം വന്ന ബിസിനസുകാരാണ്. ഐ.പി.എല്‍ കച്ചവടത്തിലൂടെ കോടികള്‍ മറിച്ചവരാണ് ഇവര്‍. പണത്തിന്റെ മുന്നില്‍ വ്യത്യാസങ്ങളൊന്നുമില്ല. തീരെ സാധാരണമായ ചുറ്റുപാടില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി വരെയായ ഒരാള്‍ക്ക് ഒരു മുന്‍ യു.എന്‍. താരം തന്റെ പബ്‌ളിസിറ്റി കെട്ടുകളില്‍ പിടിച്ചുതൂങ്ങുന്നത് കാണുമ്പോള്‍ സ്വാഭാവികമായും രസിക്കും.
വിളപ്പില്‍ശാല മാലിന്യപ്ലാന്റ് അടച്ചുപൂട്ടിയതിന്റെ ഫലമായി നഗരത്തില്‍ മാലിന്യം നിറഞ്ഞപ്പോള്‍ നമ്മള്‍ ചന്ദ്രികയെ മാത്രം ചീത്ത പറഞ്ഞു. അന്നൊന്നും ഇല്ലാത്ത ശുചിത്യബോധമാണ് തിരുവനന്തപുരം എം.പി.യെ പിടികൂടിയിരിക്കുന്നത്.
കാര്യം കാണാന്‍ കഴുതക്കാലും പിടിക്കുമ്പോള്‍ ഇതെല്ലാം ജനം കാണുന്നുണ്ടെന്നോര്‍മ്മവേണം. മിനിമം ദൈവമെങ്കിലും കാണുന്നുണ്ടെന്നോര്‍ക്കണം. സുനന്ദയുടെ മരണം ബി.ജെ.പിക്ക് ഒരു വിഷയമല്ല. പോസ്റ്റ്മാര്‍ട്ടം വാങ്ങി ലോക്കറില്‍ സൂക്ഷിക്കും.
വിഴിഞ്ഞം മോഡല്‍ അഭിനയം കാഴ്ചവെച്ച എം.പി. തിരുവനന്തപുരത്തെ ചാലാബൈപാസിലേക്കൊന്ന് ചെല്ലണം. അവിടെ ചവര്‍, കൂമ്പാരം കണക്കേ കെട്ടിയിട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ കരമനയില്‍ നഗരസഭ ആരംഭിച്ച മാലിന്യപ്ലാന്റ് ഇപ്പോഴും പൂട്ടികിടക്കുന്നത് കാണണം. ഇതൊന്നും കാണാതെ മോഡിക്ക് ട്വിറ്റ് ചെയ്യാന്‍ മാത്രം വീഡിയോ പോസിറ്റിംഗ് ആവര്‍ത്തിച്ചിട്ട് എന്താണ് കാര്യം ?
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മകന്റെ ട്യൂഷന്‍ ടീച്ചറെ തൊടാനുളള ധൈര്യമൊന്നും സോണിയാഗാന്ധിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha