ഫഹദിന് വിലയിടിയുന്നു

യുവതാരം ഫഹദ് ഫിസിന്റെ വിലയിടിയുന്നു. കഴിഞ്ഞ കുറേ ചിത്രങ്ങള്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാത്തതിനാല്‍ ഫഹദ് ചിത്രങ്ങള്‍ക്ക് അഡ്വാന്‍സ് നല്‍കാന്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറാകുന്നില്ല. ബാംഗ്ലൂര്‍ ഡേയ്‌സ് സൂപ്പര്‍ ഹിറ്റായിരുന്നെങ്കിലും അതില്‍ ദുല്‍ഖറും നിവിനും നല്ല പോലെ സ്‌കോര്‍ ചെയ്തിരുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ഒളിപ്പോര്‍, മണിരത്‌നം തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. ഒളിപ്പോര്‍ വലിയ പരാജയമായിരുന്നു. ഇയ്യോബിന്റെ പുസ്തകം വിഷ്വലി മനോഹരമാണെങ്കിലും സാധാരണ ഫഹദ് പടത്തിന് കിട്ടുന്ന കലക്ഷന്‍ പോലും ഇല്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്.
ഡയമണ്ട് നെക്ലസിലും 22 ഫീമെയില്‍ കോട്ടയത്തിലും ഒക്കെ ഒരേ തരം വേഷങ്ങളാണ് ഫഹദ് ചെയ്തത്. അതിന്റെ ആവര്‍ത്തനം പല സിനിമകളിലും വന്നതോടെ പ്രേക്ഷകര്‍ക്ക് മുഷിപ്പ് തോന്നി. സാറ്റലൈറ്റിലും വലിയ മെച്ചമില്ല. ഇയ്യോബിന്റെ പുസ്തകം ഫഹദും ജയസൂര്യയും അമലും ചേര്‍ന്നാണ് നിര്‍മിച്ചത്. എന്നാല്‍ ചിത്രത്തില്‍ ലാലും ജയസൂര്യയുമാണ് സ്‌കോര്‍ ചെയ്തത്. അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രത്തില്‍ ഫഹദാണ് നായകന്‍. അതാണ് താരത്തിന് പ്രതീക്ഷയുള്ള ചിത്രം.
മണിരത്‌നം വലിയ ചലനം സൃഷ്ടിക്കാഞ്ഞപ്പോള്‍ അത് തന്റെ സിനിമയല്ലെന്ന് സ്വകാര്യ സദസുകളില്‍ ഫഹദ് പറഞ്ഞിരുന്നു. വിനോദ് സുകുമാരന്റെ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. എന്നാല്‍ എഡിറ്ററായ വിനോദ് ശ്യാമപ്രസാദിന്റെ ശിഷ്യനാണ്. അതുകൊണ്ട് അതൊരു പക്കാ കൊമേഷ്‌സ്യല്‍ സിനിമയായിരിക്കും എന്ന് പറയാനാകില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha