അട്ടപ്പാടിയില്‍ നിന്നും കോടികള്‍ ഒഴുകുന്നതെങ്ങോട്ട് ?

അധികമാരും അിറയാതെ പോകുന്ന ഒരു അഴിമതിയുടെ കഥയാണ് ഇത്. ഒരു കോടി കൊടുത്തെന്നും 20 കോടി പിരിച്ചെന്നുമൊക്കെയുളള ബിജുരമേശിന്റെ ജ്വല്‍പനങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കുമ്പോള്‍ അട്ടപ്പാടിയിലെ ആദിവാസികളെ വഴിയാധാരമാക്കി പണം വെട്ടുന്ന മാഫിയകളെകുറിച്ച് ആരും സംസാരിക്കുന്നില്ല. വ്യാജമദ്യം കൊടുത്ത് മനുഷ്യരെ കൊല്ലുന്നവരെ നായകരാക്കി സിനിമപിടിക്കാനിറങ്ങുമ്പോള്‍ നമുക്കു ചുറ്റുമുളള പാവങ്ങളെ ക്രൂശിക്കുന്നവരെ കല്ലെറിയാന്‍ മറക്കരുത്.
82.99 കോടിയുടെ പദ്ധതികളാണ് ശിശുമരണങ്ങള്‍ നിരന്തരമായി നടക്കുന്ന അട്ടപ്പാടിയില്‍ അടുത്ത ഒരു വര്‍ഷത്തിനുളളില്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഇതില്‍ അട്ടപ്പാടിയിലെ 16 റോഡുകളുടെ നിര്‍മ്മാണത്തിന് മാത്രം 76 കോടി സര്‍ക്കാര്‍ അനുവദിച്ചു. ആദിവാസികള്‍ക്കനുവദിക്കുന്ന പദ്ധതികള്‍ തട്ടിക്കുവാന്‍ ഒരു മാഫിയ തന്നെ നിലവിലുണ്ട്. ഇതില്‍ എല്ലാപേര്‍ക്കും വിഹിതവും ലഭിക്കുന്നുണ്ട്. അതായത് വകുപ്പ് ഭരിക്കുന്ന മന്ത്രി, സര്‍ക്കാരിലെ ഉന്നതര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി സകലമാന പേര്‍ക്കും പടികിട്ടും. ആദിവാസികള്‍ക്ക് ഹോര്‍ലിക്‌സ് കൊടുത്തു എന്ന പേരിലും കോടിക്കണക്കിന് രൂപയുടെ ബില്ലുകള്‍ മാറാറുണ്ട്.
ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി നൂഹിനെ സര്‍ക്കാര്‍ അട്ടപ്പാടി സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു കഴിഞ്ഞു. നേരത്തെ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന പി.വി.രാധാകൃഷ്ണനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതു കാരണമാണെന്നറിയുന്നു. നേരത്തെ കോഴിക്കോട് കളക്ടറായിരുന്ന പി.ബി സലിമിന്റെ ഇളയസഹോദരനാണ് പി.ബി. നൂഹ്
കരാറുകാരാണ് അട്ടപ്പാടി ഭരിക്കുന്നത്. എഴുത്തും വായനയും അിറയാത്ത ആദിവാസികളെ ക്രൂശിക്കുകമാത്രമാണ് ഇവരുടെ ലക്ഷ്യം. വല്ലപ്പോഴും മാത്രം വന്നുപോകുന്ന ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ അട്ടപ്പാടിയില്‍ ഒന്നും നടക്കില്ല. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ സുഖസൗകര്യങ്ങളും കരാറുകാര്‍ തന്നെ ഒരുക്കികൊടുക്കും. മന്ത്രിമാരുടെ ഓഫീസുകളില്‍ വരെ കരാറുകാര്‍ക്ക് ആളുണ്ടെന്നാണ് പറയപ്പെടുന്നത്. പി.ബി.നൂഹ് കൃഷി ശാസ്ത്രഞ്ജനായതിനാല്‍ അട്ടപ്പാടിയില്‍ കാര്‍ഷിക പദ്ധതികള്‍ വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും.
കഴിഞ്ഞവര്‍ഷം അട്ടപ്പാടിയില്‍ 31 ശിശുമരണങ്ങണാണുണ്ടായത്. ഇത്തവണ 13 ശിശുമരണങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞത്.എന്നാല്‍ കെ.സി.ജോസഫ് വിചാരിച്ചാലൊന്നും ആഴത്തില്‍ വേരോടിയ ആട്ടപ്പാടിയിലെ അഴിമതി അവസാനിപ്പിക്കാന്‍ കഴിയില്ല.
ജനപ്രതിനിധികള്‍ക്കൊന്നും അട്ടപ്പാടിയിലെ വിവിധ കരാറുകാര്‍ക്കെതിരെ മിണ്ടാനാകില്ല. അങ്ങനെ മിണ്ടിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇവര്‍ പണമിറക്കി തോല്‍പ്പിക്കും. സ്ഥലം എം.പി നിരാഹാരം കിടക്കുകയല്ല വേണ്ടത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും അട്ടപ്പാടിയിലേക്കൊഴുകുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ട് വിയിയോഗിക്കുന്നതെങ്ങനെയാണെന്ന് പഠിച്ച് പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുകയാണ് ചെയ്യേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha