സുനന്ദയുടെ മരണം; പാകിസ്ഥാനിലെ അന്വേഷണം മെഹര്‍ തരാറിനെ കുറിച്ച് ?

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനില്‍ നടത്തുന്ന അന്വേഷണം സംഭവത്തില്‍ ആരോപണവിധേയയായ ശശി തരൂരിന്റെ സുഹൃത്ത് മെഹര്‍ തരാരുമായി ബന്ധപ്പെട്ടാണെന്ന് സൂചന. സുനന്ദയുടെ മരണത്തില്‍ തരൂരിന് പങ്കുണ്ടോ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും അന്വേഷിക്കുന്നത്. തരാറുമായുള്ള തരൂരിന്റെ സൗഹൃദമാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്ന ആരോപണമല്ല കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നത്. തരൂരും മെഹര്‍ തരാറുമായുള്ള ബന്ധത്തില്‍ രാജ്യരക്ഷ സംബന്ധിച്ച കാര്യങ്ങളുണ്ടോ എന്നാണ് ഡല്‍ഹി പോലീസ് അന്വേഷിക്കുന്നത്.
സുനന്ദയുടെ മരണത്തില്‍ രാജ്യാന്തര കണ്ണികള്‍ ഉണ്ടെന്ന് ആരോപിച്ച് സുബ്രഹ്മണ്യം സ്വാമി, ശശി തരൂരിനെതിരെയുള്ള തന്റെ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയും ചെയ്യുന്നുണ്ട്. ശശി തരൂരിന് മെഹര്‍തരാറുമായി ഉള്ളത് ഏതുതരം ബന്ധമാണ്? എന്തിനു വേണ്ടിയാണ് ഒരു പാകിസ്ഥാന്‍കാരി മാധ്യമപ്രവര്‍ത്തക കേന്ദ്രമന്ത്രിയുമായി ചങ്ങാത്തം കൂടിയത്? വിദേശ കാര്യ വകുപ്പില്‍ മന്ത്രിയല്ലെങ്കിലും പ്രസ്തുത വകുപ്പില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന തരൂര്‍ എന്തൊക്കെ വിവരങ്ങളാണ് തരാറിന് കൈമാറിയത്? ഇത്തരം കാര്യങ്ങളാണ് ഡല്‍ഹി പോലീസ് അന്വേഷിക്കുന്നത്.
ജനുവരി 18ന് പാകിസ്ഥാന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സുനന്ദ ആത്മഹത്യ ചെയ്തതല്ലെന്ന കണ്ടെത്തലാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്നറിയുന്നു. എങ്കില്‍ സുനന്ദ എങ്ങനെയാണ് മരിച്ചത്? ആരെങ്കിലും കൊന്നതാണോ? അങ്ങനെയാണെങ്കില്‍ ആരാണു കൊന്നത്? മരണത്തിന് തരൂരുമായി ബന്ധമുണ്ടോ?
സുനന്ദയെ ഒഴിവാക്കിയെന്ന് സെക്രട്ടറി തരൂരിനോട് പറഞ്ഞെന്ന് സ്വാമി പറയുന്നു. സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പോലീസ്. അത് പുറത്തു വിടണമെന്നും സ്വാമി ആവശ്യപ്പെടുന്നു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ സുനന്ദ എന്തിനു വേണ്ടിയാണ് ലീലാ ഹോട്ടലിലേക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്തക നളിനി സിംഗിനെ വിളിച്ചു വരുത്തിയത്. ഐ.പി.എല്‍ കോഴയും മെഹര്‍തരാറുമൊക്കെ വിഷയമാകുന്ന ഒരഭിമുഖം നളിനി സിംഗിന് നല്‍കാനിരിക്കെയായിരുന്നു സുനന്ദ മരിച്ചത്.
അതായത് സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് പുറത്തുള്ള ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നാണ് ഡല്‍ഹി പോലീസ് സംശയിക്കുന്നത്. റഷ്യന്‍ നിര്‍മ്മിത വിഷം കുത്തി വയ്ച്ചാണ് സുനന്ദയെ കൊന്നതെന്നു സ്വാമി ആരോപിച്ചിരുന്നു. സുനന്ദയില്‍ കണ്ടെത്തിയ വിഷം എന്താണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതിനുവേണ്ടി വിദേശ ലാബുകളെയാണ് പോലീസ് ആശ്രയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha