ദിലീപിന്റെ അടുത്തയാളുകള്‍ മഞ്ജു വാര്യര്‍ക്ക് പിന്നാലെ

ദിലീപിന് വേണ്ടി മഞ്ജുവാര്യരെ ഒഴിവാക്കിയവര്‍ ഇപ്പോള്‍ മഞ്ജുവിന് പിന്നാലെ പായുന്നു. ദിലീപുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്നാണ് സത്യന്‍ അന്തിക്കാട് ആദ്യം മഞ്ജുവാര്യരെ നായികയാക്കിയുള്ള സിനിമ മാറ്റിവെച്ചത്. രഞ്ജിത്തും തന്റെ സിനിമ ഉപേക്ഷിച്ചിരുന്നു. ജോഷി അടക്കമുള്ള സംവിധായകര്‍ മഞ്ജുവിനെ മാറ്റിനിര്‍ത്തി. എന്നാല്‍ വിവാഹമോചനത്തിന് ഇരുവരും തയ്യാറായതോടെ ഇവരെല്ലാം മഞ്ജുവിന് പിന്നാലെ പായുന്നു.
ജോഷി-രഞ്ജന്‍ പ്രമോദ് ടീമിന്റെ അടുത്ത ചിത്രത്തില്‍ മഞ്ജുവാര്യര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുടുംബപശ്ചാത്തലത്തില്‍ ഉള്ളൊരു പ്രണയചിത്രമായിരിക്കും അതെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞു. ജോഷിയുടെ പത്രം എന്ന സിനിമയില്‍ ശക്തമായ വേഷം ചെയ്ത ശേഷമാണ് മഞ്ജു അഭിനയത്തിന് വിടപറഞ്ഞത്. രണ്ടാം വരവിലും ജോഷിയെ പോലൊരാളുടെ കൂടെ ജോലി ചെയ്യാന്‍ അവസരം കിട്ടിയത് ഭാഗ്യമായാണ് മഞ്ജു കരുതുന്നത്. നരന് ശേഷം ജോഷിയുടെ കൂടെ സഹകരിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് രഞ്ജന്‍ പ്രമോദും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha