സരിതയുടെ വീഡിയോ ഷെയര്‍ ചെയ്തവരെ പിടിക്കാന്‍ പോയ പോലീസ് ഫ്‌ളാറ്റായി

സരിതയുടെ വീഡിയോ ഷെയര്‍ ചെയ്ത സാധാരണക്കാരായ ലക്ഷക്കണക്കിന് ആള്‍ക്കാരെ പൊക്കുമെന്ന് ഭീഷണി മുഴക്കിയ പോലീസുകാര്‍ ഏതാണ്ട് ഫ്‌ളാറ്റായ അവസ്ഥയാണ്. സരിത ഡിജിപിയ്ക്ക് നല്‍കിയ പരാതിയും മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടുമാണ് പോലീസിനെ വെള്ളം കുടിപ്പിക്കുന്നത്. എഡിജിപി പദ്മകുമാറാണ് തന്റെ വീഡിയോ പ്രചരിപ്പിച്ചതെന്നും പദ്മകുമാര്‍ തന്നെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചുവെന്നുമുള്ള പരാതിയും കൂടി പുറത്തു വന്നതോടെയാണ് പോലീസുകാര്‍ ഫ്‌ളാറ്റായത്. തനിക്ക് അശ്ലീല എസ്എംഎസും അദ്ദേഹത്തിന്റെ നഗ്‌ന ചിത്രങ്ങളും തനിക്ക് അയച്ചതായി സരിത ആരോപിച്ചു.
ഇതോടെ ദൃശ്യങ്ങള്‍ കണ്ടവരേക്കാള്‍ ഇപ്പോള്‍ കുഴങ്ങിയിരിക്കുന്നതു പോലീസാണ്. പോലീസ് അന്വേഷണം നടത്തേണ്ടത് ഡിജിപിക്ക് തൊട്ടു താഴെയുള്ള അഡീഷണല്‍ ഡിജിപിക്കെതിരേയാണ്.
ഡി.ജി.പിയ്ക്ക് നല്‍കിയ പരാതിയിലാണ് സരിത പോലീസുകാരെ വട്ടം കറക്കുന്ന ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം താന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടത് പദ്മകുമാറാണ്. തന്റെ ഫോണില്‍ ഉണ്ടായിരുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. സോളാര്‍ കേസ് രാഷ്ട്രീയ വിവാദമാക്കിയത് പദ്മകുമാറാണെന്നും സരിത ആരോപിച്ചു. തന്റെ ഫോണുകളും ലാപ്പ്‌ടോപ്പും പദ്മകുമാര്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും സരിത പറഞ്ഞു.
സരിതയുടെ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. രണ്ടുമാസത്തിനകം ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ പരാതിക്കാരി തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ച സ്ഥിതിക്ക് ഏത് പോലീസുകാരന്‍ അഡീഷണല്‍ ഡിജിപിയെ ചോദ്യം ചെയ്യുമെന്നാണ് ഒരു സംശയം. അങ്ങനെ സാധാരണക്കാരായ ലക്ഷോപലക്ഷം ആള്‍ക്കാരെ അറസ്റ്റ് ചെയ്ത് ട്രെയിനില്‍ കൊണ്ടു പോകാമെന്ന് വ്യാമോഹിച്ച പോലീസ് ശരിക്കും ഫ്‌ളാറ്റായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha