കോഴക്കഥകള്‍ പറഞ്ഞ് സമയം കളയുമ്പോള്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കുന്നു; ഇന്നലെയും നടന്നു ഒരാക്രമണം

സംസ്ഥാനം ബാര്‍ക്കോഴയെ കുറിച്ച് ചര്‍ച്ച നടത്തി സമയം കളയുമ്പോള്‍ മാവോയിസ്റ്റുകള്‍ കേരളത്തിലുടനീളം സാന്നിധ്യം ഉറപ്പിക്കുന്നു. ചാലക്കുടിയിലെ നീറ്റ ജലാറ്റിന്‍ കമ്പനി അടിച്ചു തകര്‍ത്തതിനു പിന്നാലെ തിരുനെല്ലിയിലെ റിസോര്‍ട്ടും അടിച്ചു തകര്‍ന്നു. നീറ്റ കമ്പനി അടിച്ചു തകര്‍ത്ത പ്രതികളെ കണ്ടെത്താന്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നതു പോലെ തിരുനെല്ലിയിലെ അഗ്രഹാരം റിസോര്‍ട്ട് അടിച്ചു തകര്‍ത്തവരെ കണ്ടെത്താനും പോലീസിന് കഴിഞ്ഞിട്ടില്ല. കഴിയുമോ എന്നു സംശയവുമാണ്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരുനെല്ലി സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന അഗ്രഹാരം റിസോര്‍ട്ടാണ് അടിച്ചു തകര്‍ത്തത്. ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ഓഫീസ് മുറിയിലുണ്ടായിരുന്ന പ്രിന്ററും മോണിട്ടറും ലാന്‍ഡ് ഫോണും തര്‍ക്കുകയും ചെയ്തു. സിപിഐ മാവോയിസ്റ്റിന്റെ പത്താം വാരഷികം വിപുലമായി ആചരിക്കുക എന്ന ബോര്‍ഡും പ്രദര്‍ശിപ്പിച്ചിരുന്നു. കാട്ടു തീ ബുള്ളറ്റിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാവോയിസ്റ്റ് വാര്‍ത്താ പത്രികയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്. റിസോര്‍ട്ട് അടിച്ചു തകര്‍ത്താനെത്തിയവര്‍ കന്നടയും തമിഴുമാണ് ഉപ.യോഗിച്ചതെന്നും പറയപ്പെടുന്നു. ഒരു സ്ത്രീയുടെ ശബ്ദം കേട്ടതായും ജീവനക്കാര്‍ പറയുന്നു. സംഭവസമയത്ത് ആറ് ജീവനക്കാര്‍ റിസോര്‍ട്ടിലുണ്ടായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മാനന്തവാടി ഗവ.കോളേജിലും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവു ശേഖരിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കേരള സര്‍ക്കാരാകട്ടെ ഇതു സംബന്ധിച്ച് തീര്‍ത്തും ജാഗരൂകരല്ല. നമ്മുടെ മാധ്യമങ്ങള്‍ക്കും ഇതിനെ കുറിച്ച് നിശ്ശബ്ദത മാത്രമാണുള്ളത്.
കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നക്‌സലുകള്‍ കേരളത്തില്‍ പിടിമുറുക്കിയ മട്ടിലാണ് കാര്യങ്ങള്‍ നടക്കുന്നത്. കരുണാകരന്‍ നക്‌സല്‍ പ്രവര്‍ത്തനത്തെ തുടച്ചു നീക്കിയിരുന്നു. എന്നാല്‍ കരുണാകരന്‍ കാണിച്ച ഇച്ഛാശക്തി ഇപ്പോഴത്തെ ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്ന് സംശയമാണ്. ചിലപ്പോള്‍ സംഭവത്തെകുറിച്ചുള്ള അജ്ഞത കാരണമാകാം ക്രീയാത്മകമായ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണം.
പതിയെ പതിയെ ചുവടുറപ്പിക്കുകയാണ് നക്‌സല്‍ ബാരിയുടെ ശൈലി. എഴുപതുകളിലും ഇങ്ങനെയാണ് കാര്യങ്ങള്‍ നടന്നിരുന്നത്. മാവോയിസ്റ്റ് എന്ന പേരില്‍ പുറത്തു വരുന്ന ഗ്രൂപ്പിനും നക്‌സല്‍ സ്വഭാവം തന്നെയാണുള്ളത്. മാവോയിസ്റ്റിന്റെ സാന്നിധ്യം കേരളത്തില്‍ ശക്തമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നിലവിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha