വിസി പദം തുലാസിലായതോടെ കെ.ജയകുമാര്‍ മറ്റൊരു സ്ഥാനത്തേക്ക്

മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരിക്കാനുള്ള യോഗ്യത മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനില്ലെന്ന പരാതി ഗവര്‍ണര്‍ പരിഗണിക്കാനിരിക്കെ ജയകുമാര്‍ മറ്റൊരു സ്ഥാനത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. സര്‍ക്കാര്‍ പുതുതായി രൂപീകരിക്കുന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേവസ്വം മന്ത്രി വിഎസ് ശിവകുമാറിന് നല്‍കി കഴിഞ്ഞു. വൈകാതെ നിയമനം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
ജസ്റ്റിസ് പി.സദാശിവം ഗവര്‍ണറായതോടെയാണ് വൈസ് ചാന്‍സലര്‍ ഓട്ടം പിടിച്ചത്. നിശ്ചിത യോഗ്യതയില്ലാത്തവര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി പോയിരുന്നു. മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്കെതിരായ പരാതിയും ഗവര്‍ണര്‍ക്ക് മുമ്പിലുണ്ട്. പരാതിയില്‍ നടപടികള്‍ തുടങ്ങുന്നതിനുമുമ്പ് സ്ഥാനമൊഴിയാനാണ് ജയകുമാര്‍ ആലോചിക്കുന്നത്.
പ്രഗല്‍ഭരായ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ജയകുമാര്‍. ഐഎഎസില്‍ നിന്നും വിരമിക്കുന്നതിനുമുമ്പ് തന്നെ മലയാളം സര്‍വകലാശാല വിസി പദം അദ്ദേഹം കരസ്ഥമാക്കി. ഇടതു സര്‍ക്കാരിന്റെ കാലത്തും നിര്‍ണായകമായ പല തസ്തികകളിലും അദ്ദേഹം ഇരുന്നിട്ടുണ്ട്. ഇടതു വലതു ഭേദമന്യേ ഭരണാധികാരികള്‍ക്കെല്ലാം പ്രീയപ്പെട്ടവനാണ് ജയകുമാര്‍.
കെ.ജയകുമാറിനെ നിയമിച്ച് ഉത്തരവിറക്കാനുള്ള നീക്കത്തിലാണ് ദേവസ്വം വകുപ്പ്. കേരളത്തിലെ ക്ഷേത്രങ്ങളിലെയെല്ലാം നിയമാധികാരി ഇനി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡായിരിക്കും. ബോര്‍ഡിലെ അംഗങ്ങളെ രാഷ്ട്രീയമായി നിയമിക്കാനാണ് ആലോചിക്കുന്നത്.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്നാല്‍ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്ന വ്യക്തിഗത നിയമനങ്ങള്‍ അവസാനിക്കും. ഇപ്പോള്‍ ഓരോ ദേവസ്വം ബോര്‍ഡും അവരവരുടെ ജീവനക്കാരെ നേരിട്ട് നിയമിക്കുകയാണ് ചെയ്യുന്നത്. ഇതിന് അന്ത്യം കുറിക്കാന്‍ ബോര്‍ഡിന് സാധിക്കും. യോഗ്യരായ ഉദ്യോഗസ്ഥരെ നിയമിക്കാനും കഴിയും.
ദേവസ്വം നിയമനങ്ങള്‍ നേരത്തെയും ആരോപണങ്ങള്‍ക്ക് കാരണമായിരുന്നു. ദേവസ്വം നിയമനങ്ങളില്‍ ചോദ്യപേപ്പര്‍ ഉത്തരക്കടലാസ് ചോര്‍ച്ചകള്‍ സ്ഥിരം സംഭവമാണ്. റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്ന ആശയം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടു വന്നതാണ്. ദേവസ്വം മന്ത്രിയായിരുന്ന ജി. സുധാകരനാണ് ആശയം നടപ്പിലാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha