അന്ന് അട്ടിമറി ഇന്ന് അന്വേഷണം? കണ്‍സ്യൂമര്‍ഫെഡിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചു

തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഓപ്പറേഷന്‍ അന്നപൂര്‍ണ എന്നപേരില്‍ കണ്‍സ്യൂമര്‍ഫെഡില്‍ നടത്തിയ വിജിലന്‍സ് പരിശോധന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുക്കി. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30 നാണ് വിജിലന്‍സ് പരിശോധന നടന്നത്. കണ്‍സ്യൂമര്‍ഫെഡ് സഹകരണമന്ത്രിക്ക് കീഴിലുള്ള സ്ഥാപനമാണ്. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ രമേശ് ചെന്നിത്തലയുടെ ഉറ്റ അനുയായിയാണ്.
പരിശോധനയില്‍ കണ്‍സ്യൂമര്‍െഫഡിന്റെ എം.ഡി, റിജി .ജി. നായര്‍ ഉള്‍പ്പെടെ നിരവധി ഉദേ്യാഗസ്ഥര്‍ കുറ്റക്കാരാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ തുടരനേ്വഷണം വേണ്ടെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. കേസ് സംബന്ധിച്ച് തിരുവനന്തപുരം, താനൂര്‍ വിജിലന്‍സ് കോടതികളില്‍ എഫ്. ഐ. ആര്‍. ഫയല്‍ ചെയ്തിരുന്നു.
ഓപ്പറേഷന്‍ അന്നപൂര്‍ണ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ വിജിലന്‍സ് മേധാവിയായിരുന്ന ആര്‍. ശ്രീലേഖയെ തത്സ്ഥാനത്തുനിന്നും നീക്കി. നിര്‍ഭയയുടെ മേധാവിയായിട്ടായിരുന്നു ശ്രീലേഖയുടെ മാറ്റം. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത ഡി.വൈ.എസ്.പി. റെയ്‌സ് ബോബിജോര്‍ജിനെ വയനാട്ടിലേക്ക് മാറ്റി. പ്രമുഖ സമുദായ സംഘടനയുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സമുദായ സംഘടന പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടിട്ടുണ്ടെന്നും കേള്‍ക്കുന്നു. കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് മേധാവിയായിരുന്ന ശ്രീലേഖയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
വിജിലന്‍സ് കോടതിയുടെ നടപടിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടുത്തിടെ ഹൈക്കോടതി സ്റ്റേ നീക്കിയിരുന്നു. വിശദമായ അനേ്വഷണം ആവശ്യമാണെന്ന നിഗമനത്തിലാണ് ഹൈക്കോടതി സ്റ്റേ നീക്കിയത്.
റിജി ജി. നായരെ മാറ്റിനിയമിക്കുകയും ബാക്കിയുള്ള പ്രതികളെ വിവിധ സ്ഥാനങ്ങളില്‍ നിയമിക്കുകയും ചെയ്തിരുന്നു. വിജിലന്‍സ് കേസില്‍ പ്രതികളായ ഉദേ്യാഗസ്ഥര്‍ക്ക് അവര്‍ക്ക് ഇവിടുള്ള സ്ഥലങ്ങളില്‍ പോസ്റ്റിംഗ് നല്‍കുന്നത് പുതിയ സംഭവമാണ്.
ഉദേ്യാഗസ്ഥര്‍ക്കെതിരെ അനേ്വഷണം പുരോഗമിക്കുകയാണെന്നു മാത്രമാണ് വിജിലന്‍സുകാര്‍ പറയുന്നത്. തെറ്റുകാരായ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സഹകരണമന്ത്രിയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ തിരുവഞ്ചൂരിന്റെ വിജിലന്‍സ് റെയ്ഡ് നടത്തിയതില്‍ അന്ന് രമേശിന്റെ പക്ഷത്തിന് അമര്‍ഷമുണ്ടായിരുന്നു. അതായത് ലീഗിന്റെ വകുപ്പില്‍ രമേശിന്റെ വിജിലന്‍സ് റെയ്ഡ് നടത്തിയതുപോലെ…
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha