ജയലളിതയും പനീര്‍ശെല്‍വവും പോലെ ഇവിടെ രണ്ടുപേര്‍; കഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും… സൂരജിന്റെ കാര്യത്തില്‍ ഞങ്ങളൊന്നല്ലേ!

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി. ഒ. സൂരജിനെതിരെ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയുടെ പേരില്‍ യു.ഡി.എഫില്‍ കൂട്ടപൊരിച്ചില്‍. ആദ്യം മന്ത്രി കെ. എം. മാണിക്കെതിരെയും പിന്നീട് മുസ്ലീംലീഗിനെതിരെയും ആഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തല നടത്തുന്ന കരുനീക്കങ്ങളാണ് സൂരജിനെതിരെയുള്ള പരിശോധനയ്ക്ക് പിന്നിലെന്ന് മുസ്ലീംലീഗ് സംശയിക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ഹൃദയബന്ധമുള്ള ഉദേ്യാഗസ്ഥനാണ് ടി. ഒ. സൂരജ് എന്നുമാത്രമല്ല സൂരജ് കോഴിക്കോട് കളക്ടറായിരിക്കെയാണ് ലീഗിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ മാറാട് കലാപം ഉണ്ടായത്. അന്നും സൂരജിനെ ലീഗ് സംരക്ഷിച്ചിരുന്നു. അന്ന് സൂരജിനെ കൈവിട്ടിരുന്നെങ്കില്‍ മാറാട് കേസില്‍ ലീഗും പ്രതിയായേനെ. ഏതായാലും സൂരജിനെ കൈയൊഴിയാന്‍ ലീഗ് തയ്യാറല്ല.
റിലയന്‍സ് കമ്പനിയുമായുള്ള കരാറിന്റെ പേരില്‍ പൊതുമരാമത്ത് മന്ത്രി പി.കെ. ഇബ്രാഹിംകുഞ്ഞ് സൂരജുമായി ഇടഞ്ഞപ്പോള്‍ സൂരജിനെ സഹായിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. ഇബ്രാഹിം കുഞ്ഞിന്റെ കീഴിലാണെങ്കിലും സൂരജ് റിപ്പോര്‍ട്ട് ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയോടാണെന്ന ആക്ഷേപം ശക്തമാണ്. കുഞ്ഞാലിക്കുട്ടിയാകട്ടെ ഇക്കാര്യം നിഷേധിക്കുന്നുമില്ല. റിലയന്‍സിന് കേബിളിടാന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അനുവാദം ലഭിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ സൂരജിനെ മാറ്റാന്‍ ഇബ്രാഹിംകുഞ്ഞ് തീരുമാനിച്ചിരുന്നു.
ജയലളിതയും പനീര്‍ശെല്‍വവും പോലുള്ള ബന്ധമാണ് കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും തമ്മിലുള്ളത്. കുഞ്ഞാലിക്കുട്ടി കോഴിക്കോട് പെണ്‍വാണിഭ കേസില്‍ രാജിവെച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് മന്ത്രിയായത്. അതായത് കുഞ്ഞാലിക്കുട്ടിയുടെ ദാക്ഷിണ്യമാണ് ഇബ്രാഹിംകുഞ്ഞിന് ലഭിച്ച മന്ത്രിസ്ഥാനം.
ലീഗിനെയും മാണിയേയും ഉടക്കി ഉമ്മന്‍ചാണ്ടിയെ താഴെയിറക്കണമെന്ന ലക്ഷ്യമാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. മാണിക്കെതിരായ ആരോപണങ്ങള്‍ എ ഗ്രൂപ്പില്‍ നിന്നും പുറത്തുവന്നപ്പോള്‍ അത് ഊതിവീര്‍പ്പിച്ചത് രമേശാണെന്ന് യു.ഡി.എഫി.ലെ പ്രമുഖര്‍ പോലും സംശയിക്കുന്നുണ്ട്. സൂരജിനെതിരായ വിജിലന്‍സ് കേസിലൂടെ ലീഗിലെ പ്രമുഖരുടെ അവിഹിത സമ്പാദ്യങ്ങള്‍ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്. സൂരജ് പലരുടെയും ബിനാമിയാണെന്നും വിജിലന്‍സ് സംശയിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അതാരുടെ എന്നാണ് ചോദ്യം.
ഒരു ഐ.എ.എസ്. ഉദേ്യാഗസ്ഥന്റെ വീട് റെയ്ഡ് ചെയ്യുമ്പോള്‍ വകുപ്പുമന്ത്രി അറിഞ്ഞിരിക്കണമെന്ന് നിയമമുണ്ടെന്ന് ലീഗ് മന്ത്രിമാര്‍ പറയുന്നു. ഇക്കാര്യം രമേശ് അവഗണിച്ചു. അതും സംസ്ഥാനഭരണം നിയന്ത്രിക്കുന്ന രണ്ടാമത്തെ ഘടകകക്ഷിയുടെ വകുപ്പില്‍. എന്നിട്ട് ഇതെല്ലാം ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും ലീഗ് ആരോപിക്കുന്നു. സൂരജിന്റെ വസതിയിലും ഓഫീസിലും നടന്ന റെയ്ഡുകള്‍ ഉമ്മന്‍ചാണ്ടി അറിഞ്ഞില്ലെന്നും ലീഗിന്റെ ഉന്നതനേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. ആഭ്യന്തരമന്ത്രിയുടെ ഇത്തരം നീക്കങ്ങള്‍ അപകടകരമാണെന്നും ലീഗ് നേതാക്കള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha