വികസനപദ്ധതികള്‍ക്ക് തൂക്കുകയര്‍; സംസ്ഥാനത്ത് വികസന പദ്ധതികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് വികസന പദ്ധതികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. നവംബര്‍ 12ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. പദ്ധതികള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം താല്ക്കാലികം മാത്രമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറുന്നതുവരെ പദ്ധതികള്‍ക്ക് പണംമുടക്കാനില്ലെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ തുടങ്ങാത്ത പദ്ധതികളാണ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
റോഡ്, പാലം, കുടിവെള്ളപദ്ധതികള്‍ എന്നിവയെ സര്‍ക്കാര്‍ തീരുമാനം ഗുരുതരമായി ബാധിക്കും. പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും കടലാസില്‍ ഒതുങ്ങും. ഇതിനിടയിലാണ് കരാറുകാരുടെ കുടിശിക വര്‍ദ്ധിക്കുന്നത്. ഇതും സര്‍ക്കാരിനെ കടക്കെണിയിലാക്കിയിട്ടുണ്ട്. 2350 കോടിയാണ് കരാറുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. 2014 ല്‍ ആദ്യത്തെ നാലുമാസത്തെ കുടിശ്ശിക സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ബാക്കിതുക നല്‍കാനുണ്ട്.
സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം കഴിയുമ്പോഴും പൊതുമരാമത്തിലും മറ്റും അനുദിനം പദ്ധതികള്‍ മുന്നേറുകയാണ്. പുതിയ പാലങ്ങളും റോഡുകളും നിര്‍മ്മിക്കുന്നു. സര്‍ക്കാരിനെ കടക്കെണിയിലാക്കിയത് പൊതുമരാമത്തുവകുപ്പാണെന്ന ആക്ഷേപം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അതിനിടെയാണ് കോടിക്കണക്കിന് രൂപയുടെ അഴിമതി പൊതുമരാമത്ത് സെക്രട്ടറിയില്‍നിന്നും പിടിച്ചത്. പൊതുമരാമത്ത് സെക്രട്ടറി ഇത്രയും വലിയ അഴിമതിയില്‍ പെടുമ്പോള്‍ അത് പൊതുമരാമത്ത് വകുപ്പിലെ പണമാണെന്ന് ആര്‍ക്കും മനസിലാവും.
ടി. ഒ. സൂരജിനെതിരെ ഉയര്‍ന്ന ആരോപണം സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കി. സെക്രട്ടറി ഇത്രയധികം പണം അവിഹിതമായി സമ്പാദിക്കുമെങ്കില്‍ മന്ത്രി എത്രയധികം കോടികള്‍ സമ്പാദിച്ചുകാണും എന്ന സാധാരണക്കാരുടെ ചോദ്യത്തിന് മറുപടിയില്ല. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പടലപിണക്കമാണെന്ന് പറയാമെങ്കിലും സാധാരണക്കാര്‍ വിശ്വസിക്കണമല്ലോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha