ചുംബന സമരത്തിനും സരിതക്കും വേണ്ടി സക്കറിയ; സുധീരന്റേത് വെറും പബ്ലിസിറ്റി സ്റ്റണ്ട്

സോളാര്‍ നായിക സരിതനായരെയും ചുംബനസമരത്തെയും അനുകൂലിച്ച് എഴുത്തുകാരനും ചിന്തകനുമായ സക്കറിയ. കലാകൗമുദി വാരികയക്ക് നല്‍കിയ അഭിമുഖത്തിലാണ് സരിതയെ മോഹിക്കുന്ന മലയാളികളെ കുറിച്ച് സക്കറിയ തുറന്നടിച്ചത്. സരിതനായരെ കാണാന്‍ തടിച്ചുകൂടിയ മലയാളി പുരുഷന്‍മാര്‍ അവരുടെ സൗന്ദര്യത്തെ ഒരു നോക്കുകൂലിയായി ഈടാക്കുകയാണ് ചെയ്തതെന്ന് സക്കറിയ പറയുന്നു.
കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെ കൈവയ്ക്കാന്‍ കഴിയാതെ പോയ സ്ത്രീശരീരത്തിനുമേല്‍ അവര്‍ ചുമത്തുന്ന നോക്കുകൂലിയാണ് കണ്ടുനില്‍പ്പും തുറിച്ചുനോട്ടവും കാമറയില്‍ പകര്‍ത്തലുമൊക്കെയെന്ന് സക്കറിയ പറയുന്നു. സ്ത്രീകളെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതുകാണാന്‍ മലയാളി പുരുഷന്‍മാര്‍ എത്ര മണിക്കൂറും കാത്തുനില്‍ക്കുമെന്ന് സക്കറിയ പറയുന്നു. ഇത്തരത്തിലുളള സ്ത്രീകളെ കാണാന്‍ ഒരു പുരുഷന്‍ ആളുകളുടെ കാലിനടിയിലൂടെ നോക്കുന്ന ഫോട്ടോ കേരളത്തിന്റെ ആസ്ഥാന ചിത്രമാക്കണമെന്ന് സക്കറിയ പറയുന്നു. കഥകളി തലയ്ക്കു പകരും ഈ ചിത്രം സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നും സക്കറിയ പറയുന്നു.
വി.എം. സുധീരനെതിരെ അഭിമുഖത്തിലുടെനീളം സക്കറിയ ആഞ്ഞടിക്കുന്നുണ്ട്. സുധീരന്‍ മലയാളികളെ വലിച്ചിഴയ്ക്കുന്നത് ആത്മഹത്യപരമായ ഒരു അന്ധകൂപത്തിലേക്കാണെന്ന് സക്കറിയ പറയുന്നു. പച്ചക്കറികളിലും മത്സ്യത്തിലും മാംസത്തിലുമുളള അതിഭീകരവിഷത്തിനെതിരെ പൊരുതാന്‍ സുധീരന്‍ തയ്യാറാക്കത്തതെന്തെന്നും സക്കറിയ ചോദിക്കുന്നു. അത് മദ്യനിരോധനം പോലെ എളുപ്പത്തില്‍ ചെലവാകുന്ന മുദ്രവാക്യമല്ലാത്തതു കൊണ്ടാണെന്നും സക്കറിയ പറയുന്നു.
എ.കെ.ആന്റണിയുടെ ചാരായനിരോധനത്തെ രൂക്ഷമായ ഭാഷയിലാണ് സക്കറിയ വിമര്‍ശിക്കുന്നത്. സാധാരണക്കാരന്റെ എളിയ മദ്യപാനത്തെ ഹൃദശൂന്യമായി ചൂണ്ടിക്കാട്ടി വിദേശമദ്യഷാപ്പുകാരുടെ കൈയില്‍ ഏല്‍പ്പിക്കുകയാണ് ആന്റിണി ചെയ്തതെന്ന് സക്കറിയ പറയുന്നു. വിദേശ മദ്യവ്യാപാര പ്രളയത്തിന്റെ ആഘോഷകരമായ ഉദ്ഘാടനമാണ് ആന്റിണി നടത്തിയതെന്നും സക്കറിയ ആരോപിക്കുന്നു.
ചുംബനസമരത്തിന് തുടക്കമിട്ട വ്യാജ വാര്‍ത്ത ആദ്യം നല്‍കിയത് ഒരു കോണ്‍ഗ്രസ് ചാനലാണെന്നും സക്കറിയ പറയുന്നു. സദാചാരഗുണ്ടായിസത്തിന്റെ കെട്ടഴിച്ചുവിട്ടത് കോണ്‍ഗ്രസും സംഘപരിവാരവും ചേര്‍ന്നാണെന്നും സക്കറിയ ആരോപിക്കുന്നു. എല്ലാ യാഥാസ്ഥികരരെയും പോലെ മലയാളികള്‍ ഒരേസമയം ലൈംഗികതയെ ഭയപ്പെടുകയും അതിനായി വെറിപൂണ്ടിരിക്കുകയുമാണെന്ന് സക്കറിയ പറയുന്നുയ മലയാളികള്‍ ഒളിച്ചുവയ്ക്കുന്ന ചീഞ്ഞഴുകിയ മനശാസ്ത്രത്തിന് യുവതിയുവാക്കളുടെ പരസ്യചുംബനം ഒരു ഭീഷണിയായി തീര്‍ന്നതായും സക്കറിയ പറയുന്നു.
ലൈംഗികതയും മദ്യപാനവുമല്ല, മനുഷ്യത്വവും നല്ല പൗരനായുളള പെരുമാറ്റവുമാണ് മികച്ച സമൂഹങ്ങളുടെ സദാചാര മാനദണ്ഡമെന്നും സക്കറിയ പറയുന്നു. മലയാളി ഒരു ഒളിച്ചുനോട്ടക്കാരനും തുറിച്ചുനോട്ടക്കാരനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha