സകലമാന വകുപ്പിലും രമേശ് കൈവയ്ക്കുന്നു; ഉമ്മന്‍ചാണ്ടിയുടെ പേടി യാഥാര്‍ത്ഥ്യമായി

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോള്‍ ഉമ്മന്‍ചാണ്ടി ഭയപ്പെട്ടത് സംഭവിക്കുന്നു. തിരുവഞ്ചൂരില്‍ നിന്നും വിജിലന്‍സ് എടുത്തുമാറ്റാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത് ഇതിനുവേണ്ടിയാണ്. കാരണം വിജിലന്‍സ് ഉപയോഗിച്ച് രമേശ് തന്റെ കുളം തോണ്ടുമെന്ന് ഉമ്മന്‍ചാണ്ടിക്ക് അിറയാമായിരുന്നു. എന്നാല്‍ വിജിലന്‍സ് ഇല്ലെങ്കില്‍ താന്‍ മന്ത്രസ്ഥനത്തേക്കില്ലെന്ന രമേശിന്റെ കടുത്തനിലപാടുകാരണമാണ് അന്ന് വിജിലന്‍സ് കൈമാറാന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഹൈക്കമാന്റായിരുന്നു.
വിജിലന്‍സിനെ ഉപയോഗിക്കാന്‍ രമേശ് ചെന്നിത്തല ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തീരുമാനിച്ചത്. അഴുമതിവിരുദ്ധ യുദ്ധ പ്രഖ്യാപനം അദ്ദേഹം അന്നുതന്നെ നടത്തുകയുണ്ടായി. സൂരജിനെതിരെയുളള പരിശോധനകള്‍ ഇതിന്റെ ഭാഗമായിരുന്നു. സൂരജിലൂടെ രമേശ് ലക്ഷ്യമിട്ടത് മുസ്ലീംലീഗനെയാണ്. ബാര്‍ക്കോഴ വിഷയത്തിലും രമേശ് ഇടപെട്ടിരുന്നു. ബിജു രമേശിന്റെ ആരോപണം പുറത്തുവന്ന് ഏതാനും മണിക്കുറകള്‍ക്കുളളില്‍ രമേശ് ആന്വോഷണം പ്രഖ്യാപിക്കുകയായിരുന്നു, ആതും പ്രതിപക്ഷനേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍.
എന്നാല്‍ കാറ്റുപോയ ബലൂണ്‍ പോലെ ബാര്‍ക്കോഴ ചീറ്റിപോയി. തുടര്‍ന്ന് ലീഗിനെ പിടിക്കാന്‍ രമേശ് തീരുമാനിച്ചു. ലീഗിന് പ്രയപ്പെട്ടവനാണ് പൊതുമരാമത്ത് സെക്രട്ടറി റ്റി.ഒ.സൂരജ്. സൂരജിന്റെ വസതിയും ഓഫീസും റെയ്ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതും രമേശ് നേരിട്ടാണ്. ഇത്തരം നീക്കങ്ങളൊക്കെ അതീവ രഹസ്യമായിട്ടായിരുന്നു.
കഴിഞ്ഞ ദിവസം വാണിജ്യ നികുതി വകുപ്പിലും രമേശ് കൈവച്ചു. തലസ്ഥാനത്തെത്തുന്ന ആഡംബരബസുകള്‍ പരിശോധിക്കാന്‍ വിജിലന്‍സിനെ ഇറക്കി. വാണിജ്യനികുതി ധനമന്ത്രി കെ.എം.മാണിക്ക് കീഴിലുളള വകുപ്പാണ്. ബസ് പരിശോധനയുടെ തലേന്ന് വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് അമരവിള ചെക്ക്‌പോസ്റ്റ് പരിശോധിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ധനമന്ത്രി അിറഞ്ഞിരുന്നില്ല. ഇടതുസര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് മേധാവിയായിരുന്ന ശ്രീലേഖ തന്റെ അിറവോ, സമ്മതമോ കൂടാതെ അമരവിള ചെക്ക് പോസ്റ്റ് പരിശോധിച്ചതിനെതിരെ അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് രംഗത്ത് വന്നിരുന്നു.
ഘടകകക്ഷികളെ സര്‍ക്കാരിന് എതിരാക്കുക എന്ന ഗൂഢലക്ഷ്യം ഇതിനുപിന്നിലുണ്ടെന്ന ഘടകകക്ഷികളുടെ സംശയം ന്യായമാണ്. ഉമ്മന്‍ചാണ്ടിയും ഇതേ സംശയത്തിലാണ്. ഘടക കക്ഷിമന്ത്രിമാരുടെ വകുപ്പുകളില്‍ തൊടുമ്പോള്‍ അവരുടെ അനുമതി വാങ്ങണമെന്നു തന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഉമ്മന്‍ചാണ്ടിയുടെ വകുപ്പിലും രമേശ് ഇടപെട്ടേക്കാം. അങ്ങനെ സംസ്ഥാനഭരണം തന്നെ അട്ടിമറിക്കപ്പെട്ടേക്കാം. പണ്ട് അച്യുതാനന്ദന്‍ കോടിയേരിക്ക് വിജിലന്‍സ് നല്‍കാന്‍ വിസമ്മതിച്ചതും ഇതേ പേടികൊണ്ടുതന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha