ജനപക്ഷ യാത്രയ്‌ക്കെതിരെ അഴിമതി കേസെടുക്കാന്‍ രഹസ്യനീക്കം

ജനപക്ഷ യാത്ര തിരുവിതാംകൂറിലേയ്ക്ക് കയറുമ്പോള്‍ ബാര്‍ ഉടമകളില്‍ നിന്നും വ്യാപകമായി പണം പിരിക്കാനും അവര്‍ക്ക് രസീത് സൂക്ഷിക്കാനും കോണ്‍ഗ്രസിലെ സുധീരവിരുദ്ധപക്ഷം കളമൊരുക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെയും അറിവോടെയാണ് ഇതെന്ന് അറിയുന്നു.
അതേസമയം ബാര്‍ഉടമകളില്‍ നിന്നും പണം പിരിക്കരുതെന്ന് സുധീരന്‍ വീണ്ടും നിര്‍ദേശം നല്‍കി. എന്നാല്‍ മൂവാറ്റുപുഴയിലെ ബാര്‍ ഉടമകളില്‍ നിന്നും ഒരു ലക്ഷം രൂപ സംഭാവന വാങ്ങിയിരുന്നു. എറണാകുളം ജില്ലയിലെ യുവ എം.എല്‍.എയാണ് മൂവാറ്റുപുഴയിലെത്തി പണം വാങ്ങിയത്. ബാറുടമ രസീത് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. മൂവാറ്റുപുഴയില്‍ മൂന്ന് ബാറുകളില്‍ നിന്നാണ് പണം പിരിച്ചത്. ബാര്‍ ഉടമകളില്‍ നിന്നും പണം പിരിക്കരുതെന്ന് ജോസഫ് വാഴയ്ക്കല്‍ എം.എല്‍.എ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും ഫലമുണ്ടായില്ല.
ചുരുക്കത്തില്‍ ജനപക്ഷയാത്ര തിരുവനന്തപുരത്തെത്തുന്നതോടെ വി.എം.സുധീരനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാനുളള സാഹചര്യം ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറുകാരില്‍ നിന്നും അനധികൃതമായി പണം പിരിച്ചാല്‍ അത് തെറ്റാണ്. സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് തങ്ങള്‍ ജനപക്ഷയാത്രയ്ക്ക് കോഴ നല്‍കിയതെന്ന് പറഞ്ഞാല്‍ അത് അഴിമതിയാകും.
മുഖ്യമന്ത്രിയുടെയും എക്‌സൈസ്മന്ത്രിയുടെയും രഹസ്യപിന്തുണ തനിക്കെതിരെയുളള നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്ന കാര്യം സുധീരനറീയാം. അങ്ങനെ അിറയുമ്പോഴും സുധീരന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പണപിരിവ് വേണ്ടെന്ന് പറഞ്ഞാല്‍ ജനപക്ഷയാത്ര പ്രതിസന്ധിയിലാവും. തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ബാര്‍ ഉടമകള്‍ ഉണ്ടോ എന്നും സുധീരന്‍ സംശയിക്കുന്നുണ്ട്. താന്‍ മാത്രം ശരിയാണെന്നും ബാക്കിയുളളവര്‍ തെറ്റാണെന്നുമുളള സുധീരന്റെ നിലപാട് തെറ്റാണെന്നും ഇതിനുളള പ്രതിഷേധമാണ് നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാര്‍ പറയുന്നു. ഇതിനിടെ വി.ഡി.സതീശന്‍ ഉള്‍പ്പടെയുളളവര്‍ സുധീരനെതിരെ രൂക്ഷമായ ഭാഷയിലാണ് സംസാരിക്കുന്നത്.
ബാര്‍ ഉടമകളില്‍ നിന്നും ജനപക്ഷയാത്രയുടെ പേരില്‍ രസീത് വാങ്ങി ലോകായുകതയെ സമീപിക്കാനും ചിലര്‍ ലക്ഷ്യമിടുന്നു. ലോകായുക്തയിലും വിജിലന്‍സ് കോടതികളിലും സ്ഥിരമായി പരാതി നല്‍കുന്നവരെ വിലയ്‌ക്കെടുക്കാനുളള നീക്കങ്ങളും ശക്തമാണ്. ലോകായുക്തയും വിജിലന്‍സ് കോടതികളും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കും. അങ്ങനെ സ്വീകരിക്കുകയാണെങ്കില്‍ സുധീരന്റെ വാക്കും പഴയ ചാക്കും എന്ന മട്ടില്‍ പ്രചരണം നടത്താന്‍ കഴിയുമെന്ന് സുധീരന്റെ പക്ഷം ചിന്തിക്കുന്നു.
https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha