മാണിയും സുധീരനും തോളോടുതോള്‍ ; രണ്ടുപേരെ കുടുക്കിയതും ഒരേ കൂട്ടര്‍

ബാര്‍കോഴ വിവാദത്തില്‍ കെ.എം.മാണി, ഉമ്മന്‍ചാണ്ടിക്കും രമേശിനും എതിരായതോടെ വി.എം. സുധീരന്‍ കെ.എം.മാണിയുമായി അടുക്കുന്നു. മാണിയെ കുടുക്കിയത് ആരെണെന്ന് സുധീരന് നന്നായി അറിയാം. അവര്‍ തന്നെയാണ് തന്നെയും കുരുക്കാന്‍ നോക്കുന്നതെന്ന് സുധീരന്‍ വിശ്വസിക്കുന്നു.
ബാര്‍ അടച്ചുപൂട്ടാന്‍ സുധീരനൊപ്പം സുധീരമായ നിലപാട് സ്വീകരിച്ചയാളാണ് കെ.എം.മാണി. മന്ത്രിസഭായോഗത്തിലും ബാര്‍പൂട്ടണമെന്നു തന്നെ മാണി വാദിച്ചു. ഇതാണ് ഉമ്മന്‍ചാണ്ടിയേയും കെ.ബാബുവിനെയും പ്രകോപിപ്പിച്ചത്. അങ്ങനെയാണ് ബാര്‍ പൂട്ടിച്ചത് മന്ത്രിയാണെന്ന പ്രചരണം പ്രചരിപ്പിച്ചതും ചിലര്‍ ബിജുരമേശിനെ രംഗത്തിറക്കി മാണിയെ പ്രതിക്കൂട്ടിലാക്കിയതും. ഇക്കാര്യം അന്നു തന്നെ സുധീരന്‍ അറിഞ്ഞിരുന്നു.
മാണിയോട് ചെയ്ത അതേ ക്രൂരത സുധീരനോടും കാണിച്ച വിവരം ആദ്യം പുറത്തുവിട്ടത് മലയാളിവാര്‍ത്തയാണ്. എക്‌സൈസ് ഉദ്യോഗസ്ഥരെയാണ് സുധീരനെ അപായപ്പെടുത്താന്‍ ഉപയോഗിച്ചത്. കോട്ടയത്തെ ബാറുകളില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ സുധീരന് വേണ്ടി സംഭാവന പിരിച്ച വിവരം മാതൃഭൂമി ചാനല്‍ പുറത്തുവിട്ടിരുന്നു. ഒരിക്കലും സുധീരന്‍ ഇത്തരത്തില്‍ പണം പിരിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. സംഭവത്തിനു പിന്നില്‍ ആരാണെന്ന് സുധീരന് മനസിലായി.
ചുരുക്കത്തില്‍ വ്രണിതഹൃദയരായ രണ്ടുപേര്‍ സംസ്ഥാനഭരണത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. രണ്ട്‌പേരും നിസ്സാരരല്ല. അതുകൊണ്ട് തന്നെ എന്തുസംഭവിക്കുമെന്ന് കണ്ടറിയണം. ജനപക്ഷയാത്ര തിരുവനന്ത പുരത്തെത്തുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കും ബാബുവിനെതിരെ സുധീരന്‍ ആഞ്ഞടിക്കുമെന്നും കേള്‍ക്കുന്നു. ഇക്കാര്യങ്ങള്‍ അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം പാലായിലെത്തിയ വി.എം. സുധീരന്‍ മാണിക്ക് വീണ്ടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബാര്‍ ഉടമകള്‍ക്കെതിരെ നിന്നാല്‍ ജീവനു പോലും ഭീഷണിയുണ്ടെന്നും വരെ അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha