സിവില്‍ സര്‍വ്വീസുകാരുടെ ചെവിയില്‍ മോഡി പിടിക്കുന്നു

റ്റി.ഒ സൂരജും രാഹുല്‍.ആര്‍.നായരും അഴിമതിക്കെണിയില്‍ പെട്ടതോടെ സിവില്‍സര്‍വ്വീസ് ഉദ്ദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകസംവിധാനം കൊണ്ടുവരുന്നു. സ്വകാര്യകമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ക്കുളള അതേ പെരുമാറ്റചട്ടമാണ് ഐ.എ.എസ്, ഐ.പി.എസ് ഉദ്ദ്യോഗസ്ഥന്‍മാര്‍ക്കും കൊണ്ടുവരുന്നത്. അഴിമതി വിരുദ്ധ സെല്ലിന്റെ സഹകരണത്തോടെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. അഴിമതിക്കെതിരെ പോരാടുന്ന പ്രദേശിക കക്ഷികളെയായിരിക്കും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ ഏര്‍പ്പാടാക്കുന്നത്. ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് നിശ്ചിത കാലയളവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറണം. ചീഫ് സെക്രട്ടറിക്കെതിരെയുളള റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറണമെന്നാണ് വ്യവസ്ഥ.
സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ വര്‍ഷംതോറും നല്‍കുന്ന സ്വത്തുവിവരം കേന്ദ്രസര്‍ക്കാര്‍ പ്രാദേശിക സെല്ലുകള്‍ വഴി ശരിയാണോ എന്നന്വേഷിക്കും. അന്വേഷണത്തില്‍ സ്വത്ത് വിവരം തെറ്റാണെന്ന് കണ്ടാല്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് കേസെടുക്കും. സിവില്‍ സര്‍വ്വീസുകാര്‍ക്ക് ബിനാമി മാരുണ്ടെന്ന് കണ്ടെത്തിയാല്‍ വിചാരണകൂടാതെ തടവു വിധിക്കുന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടുവരുന്നുണ്ട്. വാര്‍ഷികറിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ കേന്ദ്രഇന്റലിജന്‍സും ആന്വേഷിക്കും. കേന്ദ്രസര്‍ക്കാര്‍ സിവില്‍ സര്‍വ്വീസുകാരെ നിരീക്ഷിക്കാന്‍ ഏല്‍പ്പിക്കുന്ന നിരീക്ഷകര്‍ സത്യസന്ധരായിരിക്കണമെന്ന കാര്യം കേന്ദ്രം പരിശോധിക്കും.
പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം കാബിനറ്റ് സെക്രട്ടറിയേയാണ് സിവില്‍ സര്‍വ്വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെയും കേന്ദ്രസെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി ചട്ടം തിരുത്താനുളള നടപടികള്‍ ഉടന്‍ ആരംഭിക്കും.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് കടിഞ്ഞാണിടുക എന്ന ലക്ഷ്യമാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുളള തീരുമാനത്തിന് പിന്നിലുളളത്. സംസ്ഥാനങ്ങളില്‍ അഴിമതി ആരോപണ വിധേയരാകുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ അനുദിനം വന്‍വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ പൊതുവേ സിവില്‍സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ സ്വഭാവശുദ്ധിയുളളവരായിരുന്നു. അവരും ആരോപണവിധൈയരായതോടെയാണ് ഭാരതത്തില്‍ ഐ.എ.എസ് - ഐ.പി.എസ് ലോബിയുടെ സമ്മര്‍ദ്ദതന്ത്രം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടത്. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിലനില്‍ക്കുന്ന അതേസംവിധാനമാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ കൊണ്ടുവരാന്‍ പോകുന്നത്. കമ്പനി നിയമത്തില്‍ കമ്പനിയെ ലാഭകരമാക്കാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ വ്യവസ്ഥയുണ്ട്. സമാനമായ വ്യവസ്ഥകള്‍ പുതിയ നിയമത്തിലുമുണ്ടാകും. എന്നാല്‍ സിവില്‍ സര്‍വ്വീസുകരെ നിരീക്ഷിക്കാനെത്തുന്നവര്‍ അഴിമതിക്കാരായാല്‍ എന്തു ചെയ്യുമെന്ന് മാത്രമേ അറിയേണ്ടതുളളു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha