ഖനന അനുമതിക്കു പിന്നില്‍ മറിഞ്ഞത് കോടികള്‍

സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള ഡിവിഷന്‍ ബഞ്ചിന്റെ വിധിക്ക് പിന്നില്‍ മറിഞ്ഞത് കോടികള്‍. ബാറും കരിമണലും വിഷയമാക്കി കേരള രാഷ്ട്രീയത്തില്‍ പട നയിക്കുന്ന വിഎം സുധീരനാണ് കരിമണല്‍ വിധി തിരിച്ചടിയായി മാറിയിരിക്കുന്നത്. 2001 ലെ എ.കെ. ആന്റണി -ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വിഎം സുധീരനും തമ്മില്‍ കരിമണലിന്റെ പേരില്‍ പരസ്യമായി കൊമ്പുകോര്‍ത്തിരുന്നു.
2008 ലെ ദേശീയ ഖനന നിയമത്തിന് അനുസൃതമായി സംസ്ഥാനത്ത് കരിമണല്‍ ഖനനത്തിന് 2009 നവംബര്‍ 30 ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍, ഖനനത്തില്‍ നിന്നും സ്വകാര്യ മേഖലയെ ഒഴിവാക്കി. ഇതാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. അതായത് കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയില്‍ വഴി തുറക്കുന്നു എന്നര്‍ത്ഥം.
ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ വാദം നിലനില്‍ക്കുന്നതല്ല. കേരളത്തില്‍ സ്വകാര്യ ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരുമുന്നണികളിലും അതിശക്തമായ വേരുകളുണ്ട്. ഇതിലൊരാള്‍ നയിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിനുമുമ്പില്‍ ഉദ്ഘാടനം ചെയ്തത് അന്നത്തെ മന്ത്രി എളമരം കരീമാണ്.
ഫലത്തില്‍ ഹൈക്കോടതിക്ക് മുമ്പില്‍ സര്‍ക്കാര്‍ തോറ്റു കൊടുത്തെന്നാണ് ആരോപണം. സിംഗിള്‍ ബഞ്ച് ഉത്തരവ് പുറത്തു വന്നത് 2013 ഫെബ്രുവരി 21 ന് വന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഒന്നരക്കൊല്ലം കഴിഞ്ഞാണ് അപ്പീല്‍ പോയത്. ഇതിനര്‍ത്ഥം അപ്പീലില്‍ സര്‍ക്കാരിന് താത്പര്യമില്ല എന്നതു തന്നെയാണ്. കരിമണല്‍ സംബന്ധിച്ച നയരൂപീകരണം പരിഗണനയിലായതു കൊണ്ടാണ് അപ്പീല്‍ താമസിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി വിധി മറി കടക്കാന്‍ സര്‍ക്കാര്‍ നയരൂപീകരണം നടത്തുമെന്നാണ് ഷിബുബേബി ജോണ്‍ പറയുന്നത്. എന്നാല്‍ ഇത്തരം വാചകങ്ങള്‍ക്കൊന്നും കേരളം വലിയ വില കല്പിക്കാനിടയില്ല. അപ്പീല്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടോ എന്നന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ബാറിനെക്കാള്‍ ശക്തമാണ് കരിമണല്‍ ലോബി. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് കരിമണല്‍ സ്വകാര്യമേഖലയ്ക്ക് നല്‍കണമെന്ന ചിന്തയാണുള്ളത്. ഡിവിഷന്‍ ബഞ്ചിന്റെ വിധി വൈദ്യന്‍ കല്‍പിച്ചതും പാല്, രോഗി ഇച്ഛിച്ചതും പാല് എന്ന മട്ടിലായി കാര്യങ്ങള്‍. കേസ് ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വകാര്യമേഖലയ്ക്ക് അനുകൂലമായി നിലപാടെടുത്തെന്നും ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha