എച്ച്‌ഐവിയില്‍ തിരുവനന്തപുരത്തിന് ഒന്നാം റാങ്ക്

സംസ്ഥാനത്ത് ഏറ്റവുമധികം എയ്ഡ്‌സ് രോഗികള്‍ തലസ്ഥാനമായ തിരുവനന്തപുരത്ത്. ഇക്കൊല്ലം ഒക്‌ടോബര്‍ വരെ കേരളത്തില്‍ കണ്ടെത്തിയ എയ്ഡ്‌സ് രോഗികളുടെ എണ്ണം 26242 ആണ്. 2776815 പേര്‍ അണുപരിശോധനയ്ക്ക് വിധേയരായിരുന്നു. ഏറ്റവുമധികം എച്ച് ഐവി ബാധിതരെ കണ്ടെത്തിയത് തിരുവനന്തപുരത്തെ പരിശോധന കേന്ദ്രത്തിലാണ്. ഇവിടെ പരിശോധനയ്ക്ക് വിധേയരായവരില്‍ 5106 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ തൃശൂരിനാണ് രണ്ടാംസ്ഥാനം. 4351 പേര്‍ ഇവിടെ എയ്ഡ്‌സ് ബാധിതരാണ്. കോഴിക്കോട് 4009 പേരുമായി മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നു, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ് എയ്ഡ്‌സ് പകരാനുളള പ്രധാന കാരണം. അമുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗവും ഒരു കാരണമാണ്. രോഗം നിയന്ത്രണ വിധേയമാക്കാം എന്നല്ലാതെ രോഗം മാറ്റാനുള്ള ഒരു വഴിയും ലഭ്യമല്ല.
എച്ച്‌ഐവിബോധവത്ക്കരണത്തിന്റെ കാര്യത്തില്‍ കേരളം കോടികളാണ് മുടക്കുന്നതെങ്കിലും പലപ്പോഴും ഇതിന്റെ ഫലം ലഭിക്കാറില്ല. എച്ച്‌ഐവി ബാധിതരെ പൂര്‍ണമായും ഒഴിവാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവര്‍ ആര്‍ക്കും വേണ്ടാത്തവരായി തീരുന്നു. സ്വന്തം മാതാപിതാക്കള്‍ പോലും എച്ച്‌ഐവി ബാധിതരെ അകറ്റി നിര്‍ത്തുന്നു. ഒറ്റപ്പെടുത്തല്‍ കാരണം എച്ച് ഐവിയാണെന്ന് കണ്ടെത്തിയത് പോലും അക്കാര്യം പുറത്തു പറയാന്‍ ഇവര്‍ മടിക്കുന്നു.
കുത്തഴിഞ്ഞ ലൈംഗിക സംസ്‌കാരമാണ് കേരളത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. പതിമൂന്നാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 2012-13 വര്‍ഷമാണ് എയ്ഡ്‌സ് രോഗികളുടെ വര്‍ധന രേഖപ്പെടുത്തിയത്.
ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എച്ച് ഐവി ഏറ്റവും കൂടുതല്‍ വ്യാപിക്കുന്നത് കൗമാരക്കാറിലാണെന്നാണ് സൂചന. കൗമാരക്കാരില്‍ ലൈംഗിക സദാചാരം കുറയുന്നതാണ് എയ്ഡ്‌സ് രോഗികളുടെ വര്‍ധനവിന് കാരണമെന്ന് പറയപ്പെടുന്നു. ഭര്‍ത്താക്കന്മാരില്‍ നിന്നും രോഗം പകരുന്ന നിസഹായരായ സ്ത്രീകളും നിരവധിയാണ്. മാതാപിതാക്കളിലൂടെ പകര്‍ന്ന എയ്ഡ്‌സുമായി ജനിക്കുന്ന കുട്ടികളും നിരവധി. കൗമാരക്കാരിലാണ് രോഗം പടരുന്നതെന്ന് വെളിപ്പെടുത്തല്‍ നടത്തിയത് ലോകാരോഗ്യസംഘടനയാണ്.
ഇക്കൊല്ലം മാത്രം 21 ലക്ഷം പുതിയ എച്ച് ഐവി രോഗികള്‍ ഉണ്ടായിട്ടുണ്ട്. 2.4ലക്ഷം കുട്ടികളാണ്. എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കണക്കുകള്‍ ഇന്ത്യയിലുള്ളത്. ഇതില്‍ 83 ശതമാനവും 15 നും 49 നുമിടയില്‍ പ്രായമുള്ളവരാണ്യ ഇവരില്‍ 39 ശതമാനം സ്ത്രീകളും 7 ശതമാനം കുട്ടികളുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha