മാണിക്ക് ഡ്രൈവര്‍ കൊടുത്തത്രേ 15 ലക്ഷം! കോടിയേരിയുടെ സി.ഡിയില്‍ എന്താണുളളത്?

മന്ത്രി കെ.എം.മാണിക്കെതിരെ ബാര്‍കോഴകേസില്‍ കോടിയേരിബാലകൃഷ്ണന്‍ നിയമസഭയില്‍ ഹാജരാക്കിയ സിഡിയിലുളളത് നനഞ്ഞ പടക്കമാണെന്ന് സിപിഎമ്മിലെ ഉന്നതര്‍. ബിജുരമേശുമായി ഒരു ചാനല്‍ ലേഖകന്‍ സംസാരിക്കുന്ന ദൃശ്യങ്ങളും വിവധ ചാനലുകളില്‍ ഇതുസംബന്ധിച്ച് വന്ന ദൃശ്യങ്ങളും മാത്രമാണ് സിഡിയിലുളളത്. കോടിയേരി നിയമസഭയുടെ മേശപ്പുറത്ത് വച്ച സിഡി കൈരളിചാനലില്‍ നിന്നാണ് റിക്കാര്‍ഡ് ചെയ്തത്.
അതേസമയം കെ.എം.മാണിയ്‌ക്കെതിരെ സി.പി.എം രംഗത്തുവന്നതിന് പിന്നില്‍ രണ്ടുകാരണങ്ങള്‍ ചൂണ്ടികാണിക്കപ്പെടുന്നു. ഒന്ന് കെ.എം മാണി യു.ഡി.എഫ് വിടാത്തതിലുള്ള പ്രതിഷേധം. രണ്ട് സി.പി.ഐയെ പ്രിതിരോധിക്കല്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൈരളിയിലും കോടിയേരിയുടെ ഫ്‌ളാറ്റിലും നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് സി.ഡി തയ്യാറാക്കിയത്.
സി.ഡിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കൈരളി ചാനലിലെ ഉന്നതനാണ്. മാണിക്കെതിരെയായ നീക്കങ്ങളില്‍ പിണറായിക്ക് പങ്കില്ല. കാരണം മാണിക്ക് മുമ്പേ ചാണ്ടിയേയും ബാബുവിനെയും പിടിക്കണമെന്നാണ് പിണറായിയുടെ നയം. തെളിവെന്നപേരില്‍ ചില നനഞ്ഞ സാധനങ്ങള്‍ നിയമസഭയില്‍ ഹാജരാക്കിയാല്‍ അത് പാര്‍ട്ടിക്ക് വിനയാകുമെന്ന് പിണറായി പറഞ്ഞെങ്കിലും സിപിഎമ്മിന്റെ പുതിയ ഗ്രൂപ്പ് നേതാവായ കോടിയേരി അത് കേട്ടതായി ഭാവിച്ചില്ല.
കോടിയേരിയും അച്യുതാനന്ദനും ചര്‍ച്ച ചെയ്ത ശേഷമാണ് സിഡി നിയമസഭയിലെത്തിച്ചത്. ബിജുരമേശിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് കെ.എം.മാണിക്ക് കൈമാറിയത് ഒരു കോടിയാണ്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്ന് ബിജു രമേശ് വിജിലന്‍സിനെ അറിയിച്ചു. എന്നാല്‍ കോടിയേരിയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് കെ.എം.മാണി വാങ്ങിയത് 50 ലക്ഷം മാത്രമാണ്. ഇതില്‍ 15 ലക്ഷം കെ.എം.മാണിക്ക് നല്‍കിയത് ഒരു ഡ്രൈവറാണത്രേ! അന്‍പത്‌കൊല്ലം നിയമസഭയില്‍ തുടര്‍ച്ചയായെത്തിയ കെ.എം.മാണി ഡ്രൈവറില്‍ നിന്നാണത്രേ കൈക്കൂലി വാങ്ങിയത്. ആശ്ചര്യകരം തന്നെ.
ഇത്തരം തെളിവുകള്‍ ഹാജരാക്കിയാല്‍ അത് സോളാര്‍ സമരം പോലെയാകുമെന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍ സിപിഐയെ പ്രതിരോധിക്കാന്‍ ഇതു കൂടിയെ തീരൂ എന്നാണ് കോടിയേരി പറഞ്ഞത്. ഡ്രൈവര്‍ കെ.എം.മാണിക്ക് പണം നല്‍കുന്ന ദൃശ്യം ചിത്രീകരിച്ചത് ആരാണെന്നാണ് അടുത്ത ചോദ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha