മദ്യനയം ദുര്‍ബലമായാല്‍ വി.എം. സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയും

മദ്യനയത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പദവിയൊഴിയുമെന്ന് സൂചന. മദ്യനയത്തില്‍ ഹൈക്കമാന്റിനെ ഇടപെടുത്തി വിജയം നേടാന്‍ ഒരുങ്ങുന്ന ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളില്‍ ഹൈക്കമാന്റ് വീഴുകയാണെങ്കില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന സൂചന സുധീരന്‍ ഹൈക്കമാന്റിന് ഇതിനകം നല്‍കിക്കഴിഞ്ഞു. ഫലത്തില്‍ ഹൈക്കമാന്റാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാനാണ് ഹൈക്കമാന്റിന്റെ ശ്രമം. എന്നാല്‍ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു പരിഹാരം തന്റെ അജണ്ടയിലില്ലെന്നും അങ്ങനെ വന്നാല്‍ തന്റെ സമരങ്ങളില്‍ അര്‍ത്ഥമില്ലെന്നും സുധീരന്‍ ഹൈക്കമാന്റിനെ അറിയിക്കും. ജനപക്ഷയാത്ര അവസാനിച്ചാലുടന്‍ സുധീരനെയും ഉമ്മന്‍ചാണ്ടിയെയും ഡല്‍ഹിക്കു വിളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സോണിയയും രാഹുലും ഇതു സംബന്ധിച്ച് സുധീരനുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതിനിടെ എക്‌സൈസ് മന്ത്രി കെ. ബാബു സുധീരനെതിരെ കഴിഞ്ഞദിവസം രംഗത്തെത്തി. സുധീരന് ആദര്‍ശം പറയാമെന്നും, സര്‍ക്കാരാണ് ഭരിക്കേണ്ടതെന്നുമാണ് ബാബു പറഞ്ഞത്. സുധീരനാണ് സര്‍ക്കാരിനു ഇത്തരമൊരു ഇമേജ് നല്‍കിയതെന്ന കാര്യം ബാബു മറന്നുപോയി. സുധീരന്റെ ലക്ഷ്യം വ്യക്തമാണ്. ബാര്‍ വിഷയത്തില്‍ താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നാല്‍ തനിക്ക് നാളെ കേരളത്തിന്റെ മുഖ്യമന്ത്രിയാകാമെന്ന് സുധീരനറിയാം.
ഏതായാലും അടുത്ത തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത് ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തിയായിരിക്കും. ഉമ്മന്‍ചാണ്ടിക്കുള്ള ന്യൂനപക്ഷ മുഖമാണ് കാരണം. ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തിയാല്‍ ഹിന്ദു വോട്ടുകള്‍ ബി.ജെ.പി. സമാഹരിക്കുമെന്ന് ഹൈക്കമാന്റിനറിയാം. മാത്രവുമല്ല സുധീരന്റെ ക്ലീന്‍ ഇമേജ് പാര്‍ട്ടിയെ സഹായിക്കുമെന്നും ഹൈക്കമാന്റ് കരുതാനിടയുണ്ട്. ജനപക്ഷയാത്ര ഇതിന്റെ തുടക്കമാണ്.കരുണാകരന്‍, ആന്റണി ഗ്രൂപ്പുകള്‍ ഒരു കാലത്ത് കേരളത്തില്‍ സജീവമായിരുന്നു. ഭാവിയില്‍ ഇത് സുധീരന്‍, ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകളായി മാറും.
ഇതിന്റെ അനുരണനങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.സുധീരനെതിരെ കരുക്കള്‍ നീക്കാന്‍ ഉമ്മന്‍ചാണ്ടി പക്ഷം തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍ സുധീരനെതിരെയുള്ള പടനീക്കം വിജയിക്കാന്‍ സാധ്യതയില്ല. സുധീരന്റെ പേരില്‍ ബാറുകളില്‍ നിന്നും പണം പിരിച്ചാല്‍ അത് ജനം വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. ബാറുകാരുടെ കുതന്ത്രങ്ങള്‍ തന്റെ പക്കല്‍ ചെലവാകില്ലെന്ന സുധീരന്റെ ഉത്തമബോധ്യം തന്നെ വിജയിക്കാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha