ആനവണ്ടി കടുത്ത പ്രതിസന്ധിയില്‍

ആനവണ്ടി കോര്‍പ്പറേഷന്‍ പൂട്ടലിന്റെ വക്കിലെത്തിയതോടെ ഗതാഗതമന്ത്രി മുങ്ങി. വെള്ളിയാഴ്ച വൈകിട്ട് മന്ത്രി വിദേശത്തേക്കാണ് പറന്നത്. കഴിഞ്ഞമാസം ആനവണ്ടി കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ആന്റണി ചാക്കോ ബ്രസീലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് കോര്‍പ്പറേഷന്റെ ചെലവിലാണെന്നാണ് അറിയുന്നത്. ജീവനക്കാര്‍ ശമ്പളവും പെന്‍ഷനുമില്ലാതെ വലയുമ്പോള്‍ മന്ത്രി നടത്തുന്ന വിദേശയാത്ര ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമാകുന്നു.
സൗദി അറേബ്യയിലേക്കാണ് തിരുവഞ്ചൂര്‍ പോയിരിക്കുന്നത്. ഇവിടെ മന്ത്രിക്ക് ഔദേ്യാഗിക പരിപാടിയൊന്നുമില്ല. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി പോയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നു. സൗദിയില്‍ മന്ത്രി മറ്റ് ഔദേ്യാഗിക ചടങ്ങുകള്‍ ഒന്നും തന്നെയില്ല.
പെന്‍ഷനും ശമ്പളവും ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ മുടങ്ങുന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ധനവകുപ്പിന്റെ കാരുണ്യം കൊണ്ട് 40 കോടി രൂപ ലഭിക്കുകയും 37,000 ത്തോളം ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനും സാധിച്ചു. അതേസമയം മൂന്നുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുണ്ട്.
കോര്‍പ്പറേഷന്‍ ഇത്രയധികം സാമ്പത്തിക പ്രതിസന്ധിയിലായത് ആര്യാടന്‍ മുഹമ്മദ് ഗതാഗത മന്ത്രിയായ കാലത്താണ്. മാത്യു ടി. തോമസും കെ.ബി. ഗണേഷ്‌കുമാറുമൊക്കെ ലാഭകരമായി നടത്തിക്കൊണ്ടുപോയ സ്ഥാപനമാണ് നഷ്ടത്തില്‍ മൂക്കുകുത്തിയത്. തിരുവഞ്ചൂര്‍ ഗതാഗത മന്ത്രിയായതോടെ നഷ്ടം ഇരട്ടിയായി. കെ.റ്റി.ഡി.എഫ്.സി. യില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് ഇത്രയും കാലം സ്ഥാപനം നടത്തിക്കൊണ്ടുപോയത്.
കോര്‍പ്പറേഷന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും വ്യക്തമല്ല. ബസുകളുടെ കാലപഴക്കമാണ് കാരണമെന്ന് പറയപ്പെടുന്നു. ഉദേ്യാഗസ്ഥരുടെ പ്രതിബന്ധതയില്ലായ്മയും കാരണമാകാമെന്ന് കരുതുന്നു. ഏതായാലും കെ.എസ്.ആര്‍.ടി.സി. യുടെ സ്ഥലം വിറ്റെങ്കിലും സ്ഥാപനം നടത്തിക്കൊണ്ടു പോകണമെന്ന ആശയമാണ് സര്‍ക്കാരിനുള്ളത്.
ഗതാഗതമന്ത്രിയുടെ ചുമതല തനിക്ക് നല്‍കിയതില്‍ തിരുവഞ്ചൂര്‍ അസന്തുഷ്ടനാണ്. തന്റെ ഇമേജ് മോശമാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് കരുതുന്നതായി തിരുവഞ്ചൂരുമായി അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിച്ചു. തനിക്ക് താത്പര്യമില്ലാത്ത ഒരു വകുപ്പ് തന്നെ ഏല്‍പ്പിച്ചാല്‍ ഇങ്ങനെയൊക്കെ നടന്നാല്‍ മതിയെന്ന ചിന്തയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha