മുന്നറിയിപ്പും ഹോളിവുഡ് സിനിമ തന്നെ

മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന സിനിമയുടെ കഥ ഹോളിവുഡില്‍ നിന്നാണെന്ന് ആക്ഷേപം. 2003ല്‍ പുറത്തിറങ്ങിയ ദ ലൈഫ് ഓഫ് ഡേവിഡ് ഗെയില്‍ എന്ന ചിത്രം ഏതാണ്ട് അതുപോലെ പകര്‍ത്തുകയായിരുന്നു മുന്നറിയിപ്പില്‍. മുന്നറിയിപ്പില്‍ ആകെയുള്ള വ്യത്യാസം അവസാനം മമ്മൂട്ടിയുടെ രാഘവന്‍ ജയിലില്‍ ആകുന്നതാണ്. എന്നാല്‍ ദ ലൈഫ് ഓഫ് ഡേവിഡ് ഗെയിലില്‍ നായകനെ അവസാനം തൂക്കിലേറ്റുകയാണ്. ടൈറ്റാനിക്ക് നായിക കെയ്റ്റ് വിന്‍സ്‌ലെറ്റായിരുന്നു നായിക. അലന്‍ പാര്‍ക്കറാണ് ചിത്രം സംവിധാനം ചെയ്തത്.
മുന്നറിയിപ്പ് ഇറങ്ങിയ സമയത്ത് കഥാമോഷണം സംബന്ധിച്ച് പലരും പല മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ഉണ്ണി ആറുമായുള്ള അടുപ്പം കാരണം എല്ലാവരും വാര്‍ത്ത തമസ്‌ക്കരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഡേവിഡ് ഗെയില്‍ എന്നയാളുടെ ജീവിതകഥ തേടി പത്രപ്രവര്‍ത്തകയായ കെയ്റ്റ് വിന്‍സ് ലെറ്റ് വരുന്നു. അയാളുടെ അഭിഭാഷകന്‍ വഴി അഞ്ച് ലക്ഷം രൂപ തരപ്പെടുത്തി കൊടുക്കുന്നു. അങ്ങനെ ഗെയില്‍ തന്റെ കഥ പറയുന്നതുമാണ് അമേരിക്കന്‍ ചിത്രത്തിന്റെ ഇതിവൃത്തം. ഗെയില്‍ ഒരു ഫിലോസഫി പ്രൊഫസറാണെങ്കില്‍ രാഘവനെ സാധാരണക്കാരനായ ഒരു വ്യക്തിയാക്കി. പക്ഷെ, അയാളില്‍ അസാധാരണമായ ഫിലോസഫിയും സൃഷിടിച്ചു.
കേന്ദ്രകഥാപാത്രങ്ങളുടെ മനോവിഭ്രാന്തി രണ്ട് സിനിമകളിലും ഒരുപോലെയാണ്. എന്നാല്‍ കേരളത്തിന്റെ സാംസ്‌കാരിക തനിമയ്ക്ക് അനുസരിച്ച് പലയിടങ്ങളിലും മാറ്റം വരുത്തി. വേണു ലൈഫ് ഓഫ് ഡേവിഡ് ഗെയില്‍ കണ്ട ശേഷം ഉണ്ണിയെ തിരക്കഥ എഴുതാന്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉണ്ണി മുമ്പ് എഴുതിയ ചിത്രങ്ങളെല്ലാം വിദേശ സിനിമകളുടെ പകര്‍പ്പായിരുന്നു. എന്തായാലും മുന്നറിയിപ്പ് സാമ്പത്തിക വിജയം നേടി എന്നത് മലയാള സിനിമയ്ക്ക് ആശ്വാസമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha