കമലിന്റെ മകന്റെ ആദ്യ സിനിമയ്ക്ക് 10 കോടി; നിര്‍മാതാവ് കയ്യൊഴിഞ്ഞു

ദുല്‍ഖറിനെ നായകനാക്കി സംവിധായകന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. പറഞ്ഞിതിലും കൂടുതല്‍ ബഡ്ജറ്റ് ആയതിനെ തുടര്‍ന്നാണ് നിര്‍മാതാവ് കെ.വി വിജയകുമാര്‍ ചത്രം നിര്‍ത്തിവച്ചിരിക്കുകയാണ്. 10 കോടി രൂപ ഇതുവരെ മുടക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ഇനി അഞ്ച് കോടി കൂടി മുടക്കിയാലേ ചിത്രം തിയറ്ററുകളിലെത്തൂ. അത്രയും തുക മുടക്കി പൂര്‍ത്തിയാക്കിയാല്‍ തന്നെ ചിത്രം തിയറ്ററുകളില്‍ നിന്ന് ലാഭം നേടില്ല. മമ്മൂട്ടി ഇടപെട്ട് കൈരളി ചാനലിന് സാറ്റലൈറ്റ് നല്‍കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് കിട്ടിയാലും പ്രയോജനമില്ലെന്നാണ് നിര്‍മാതാവ് പറഞ്ഞതെന്ന് അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ പറഞ്ഞു.
തന്റെ ആദ്യ ചിത്രത്തിന് ജനൂസ് മുഹമ്മദ് പത്ത് ലക്ഷമാണ് പ്രതിഫലം വാങ്ങുന്നത്. മലയാളത്തിലെ പല സംവിധായകര്‍ക്കും അവരുടെ ആദ്യ ചിത്രം സൂപ്പര്‍ഹിറ്റായി ഓടിയിട്ടും ഒരു രൂപ പോലും പ്രതിഫലം ലഭിച്ചിട്ടില്ല. അപ്പോഴാണ് ഇയാള്‍ പത്ത് ലക്ഷം വാങ്ങുന്നത്. അത് തന്നെ വലിയ വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്.
അതേസമയം ചിത്രീകരണം നിര്‍ത്തിവെക്കാന്‍ കാരണം നിത്യാമേനോന്റെ തലയില്‍ വെച്ച് ഒഴിയാന്‍ ശ്രമം നടത്തുന്നുണ്ട്. ഷൂട്ടിംഗുമായി നിത്യ സഹകരിക്കുന്നില്ലെന്ന് വ്യാജപ്രചരണം അഴിച്ച് വിടുകയാണ് ചിലര്‍. പലപ്പോഴും നിത്യ കാരവനിലാണെന്നും സംവിധായകനടക്കം പറയുന്നത് കേള്‍ക്കുന്നില്ലെന്നുമാണ് പ്രചരണം.
എന്നാല്‍ നിത്യാമേനോനെതിരെ വ്യാജ പ്രചരണം അഴിച്ച് വിട്ട് തടിതപ്പാന്‍ ശ്രമിക്കുന്നവരുടെ തട്ടിപ്പ് താമസിക്കാതെ പുറത്താകുമെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്. പുതുമുഖ സംവിധായകര്‍ ഉത്തരവാദിത്വമില്ലാതെ സിനിമയെ സമീപിക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. നിത്യയാണ് പ്രശ്‌നമെങ്കില്‍ തുടക്കത്തിലേ അവരെ മാറ്റി മറ്റാരെയെങ്കിലും കാസ്റ്റ് ചെയ്യണമായിരുന്നെന്ന് പല താരങ്ങളും പറയുന്നു. എന്തായാലും സംഭവം താമസിക്കാതെ വിവാദം ആകുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha