മകന്‍ ചത്താലും സാരമില്ല, മരുമകളുടെ താലിയറണം; ഗണേശിനെ ഇറക്കിയത് കോണ്‍ഗ്രസുകാര്‍

പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ കെ.ബി.ഗണേശ്കുമാറിനെ രംഗത്തിറക്കിയത് ഒരു കോണ്‍ഗ്രസ് മന്ത്രിയും യു.ഡി.എഫ് നേതാവും?. കോണ്‍ഗ്രസ് മന്ത്രിയുടെ ആവശ്യം ഉമ്മന്‍ചാണ്ടിയുടെ പതനമാണെങ്കില്‍ യു.ഡി.എഫ് നേതാവിന്റെ ലക്ഷ്യം ഉമ്മന്‍ചാണ്ടിയുടെ തകര്‍ച്ചയാണ്.
ഭരണം അട്ടിമറിക്കുക എന്ന പൊതു മിനിമം പരിപാടിയുടെ ഭാഗമാണ് ഗണേശിന്റെ ആരോപണം. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മന്ത്രിസഭയെ തകര്‍ക്കാന്‍ ഒരു മന്ത്രിയും യുഡിഎഫ് നേതാവും ഗൂഢാലോചന നടത്തിയത്. പ്രമുഖനായ ഒരു മന്ത്രിക്കെതിരെ അടുത്തകാലത്ത് ആരോപണം കൊണ്ടുവന്ന അതേ ടീമാണ് ഇബ്രാഹിം കുഞ്ഞിനെതിരെയും രംഗത്തുളളത്.
മകന്‍ ചത്താലും സാരമില്ല മരുമകളുടെ താലി അറണം എന്ന ലക്ഷ്യവും സംഭവത്തിനു പിന്നിലുണ്ട്. മന്ത്രിസഭയുടെ തകര്‍ച്ചയാണ് സ്വന്തം പാളയത്തിലുളളവരുടെ ലക്ഷ്യം. ഇത്തരമൊരു നീക്കം നടക്കുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്കുമറിയാം. എന്നാല്‍ ഒന്നും ചെയ്യാനാവാത്ത നിസഹായവസ്ഥയിലാണ് അദ്ദേഹം.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രണ്ടുതട്ടുകളിലായി നിന്ന് പൊരുതുമ്പോള്‍ ഗുണംലഭിക്കാന്‍ സാധ്യതയുളളത് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനാണ്. ഉമ്മന്‍ചാണ്ടിയും സുധീരനും രമേശും പ്രത്യേകം പ്രത്യേകം രാഹുല്‍ഗാന്ധിയെ കണ്ട് പരാതി പറയുമ്പോഴായിരിക്കും ക്ലീന്‍ ഇമേജുകാരനായ സുധീരന് നറുക്ക് വീഴുക. ഇബ്രാഹിം കുഞ്ഞിന് ഗണേശിന്റെ ആരോപണം കൂടുതല്‍ വിനയാകും. കാരണം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുളള പലരും ആരോപണങ്ങള്‍ നേരിടുന്നവരാണ്. മന്ത്രിയുടെ പേഴ്‌സണല്‍ അസിസന്റ് വളരെ മമ്പേ വിവാദത്തില്‍ പെട്ടിരുന്നു. അദ്ദേഹം മന്ത്രിയുടെ ഏജന്റാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനം ആഗ്രഹിക്കുന്ന ചില സിപിഎമ്മുകാരും ഗണേശിന്റെയും കോണ്‍ഗ്രസുകാരുടെയും നീക്കത്തിനു പിന്നിലുണ്ട്. ഇവര്‍ രാഹുല്‍ ഗാന്ധി വരുന്ന ദിവസം തന്നെ ആരോപണം ഉന്നയിക്കാന്‍ തിരഞ്ഞെടുത്തത്, രാഹുല്‍ഗാന്ധി കേരളത്തില്‍ വരുമ്പോള്‍ കേരളത്തില്‍ സര്‍വത്ര അഴിമതിയാണെന്ന് മനസിലാക്കണമെന്ന ഗൂഢലക്ഷ്യമാണ് പിന്നിലുളളത്.
ഘടകകക്ഷികളെ ഉമ്മന്‍ചാണ്ടിക്ക് എതിരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഘടകകക്ഷികള്‍ എതിരായാല്‍ ഉമ്മന്‍ചാണ്ടി സ്വാഭാവികമായും മുഖ്യമന്ത്രിസ്ഥാനും ഒഴിയേണ്ടിവരും. ഇങ്ങനെ വന്നില്ലെങ്കില്‍ ഘടകകക്ഷികള്‍ തന്നെ സര്‍ക്കാരിനെ മറിക്കും. കെ.എം.മാണിക്കെതിരെ ആരോപണം കൊണ്ടുവന്നതും ഇതേ ലക്ഷത്തോടെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha