രാഹുല്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടേയും ചെവിക്കുപിടിച്ചു; പിന്തുണ സുധീരന്

ചെന്നിത്തലയുടെ ചെവിക്ക് രാഹുല്‍ പിടിച്ചു. മേലില്‍ ഗ്രൂപ്പിന്റെ പേരില്‍ ഒളിപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉപദേശിച്ചു. അങ്ങനെ നടത്തിയാല്‍ താന്‍ എത്രവരെയും പോകുമെന്ന് രാഹുല്‍ അന്ത്യശാസനം നല്‍കിയതായും അറിയുന്നു.
സര്‍ക്കാരല്ല പാര്‍ട്ടിയാണ് വലുതെന്ന് പറയാനും രാഹുല്‍ മറന്നില്ല. സര്‍ക്കാരിന്റെ പിന്നാലെ നടന്ന് പാര്‍ട്ടിയെ പിന്തളളാന്‍ താനില്ലെന്നും രാഹുല്‍ഗാന്ധി സൂചന നല്‍കി. ഇന്ത്യമുഴുവന്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകുമ്പോള്‍ കേരളത്തില്‍ പാര്‍ട്ടിക്കുളള അപ്രമാദിത്വം തികച്ചും ആശ്വാസമാണെന്നും രാഹുല്‍ഗാന്ധി സൂചിപ്പിച്ചു.
സര്‍ക്കാരില്‍ നിന്നും ഒരൊറ്റ രൂപ പോലും പിരിക്കാതെ സുധീരന്‍ നടത്തുന്ന ജനപക്ഷയാത്രയെ പുകഴ്ത്താനും രാഹുല്‍ മറന്നില്ല. കേരളത്തില്‍ അഴിമതിഭരണമാണ് നടക്കുന്നതെന്ന വിശ്വസത്തിലാണ് രാഹുല്‍ എത്തിചേര്‍ന്നത്. ബാറുകള്‍ തുറക്കാന്‍ ഉമ്മന്‍ചാണ്ടിയും കെ.ബാബുവും നടത്തുന്ന ശ്രമങ്ങളെയാണ് രാഹുല്‍ പരോക്ഷമായി വിമര്‍ശിച്ചത്.
പാര്‍ട്ടിയില്‍ വീണ്ടും ഗ്രൂപ്പിസം നടത്തുന്ന രമേശ് ചെന്നിത്തല ശ്രദ്ധയോടെ നീങ്ങിയില്ലെങ്കില്‍ അപകടം സംഭവിക്കുമെന്നും സുധീരന്‍ പറഞ്ഞു. കരുണാകരന്റെ സ്ഥാനം കൈയ്യടക്കാന്‍ ചെന്നിത്തല ശ്രമിക്കരുതെന്ന സന്ദേശവും സുധീരന്‍ നല്‍കി. അതേസമയം സുധീരനെതിരായ പരാതി എഴുതിനല്‍കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.
എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പറയാനായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ തന്ത്രശാലിയായ ഉമ്മന്‍ചാണ്ടി തനിക്ക് പരാതികളൊന്നുമില്ലെന്നും അതേസമയും സര്‍ക്കാരിന്റെ നിലനില്‍പിനുവേണ്ടി അല്പം വിട്ടുവീഴ്ച കാണാന്‍ സുധീരനോട് പറയണമെന്നും ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha