ചാണ്ടിയെ രക്ഷിക്കാന്‍ മാണിയെ പ്രതിയാക്കി

കെ.എം. മാണിയെ പ്രതിയാക്കി ബാര്‍കോഴ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ത്? ആ രഹസ്യം ആദ്യമായി മലയാളിവാര്‍ത്ത പുറത്തുവിടുന്നു.മാണിയെ പ്രതിയാക്കി കേസ് കോടതിയിലെത്തിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയും ബാബുവും ബാര്‍ക്കോഴയില്‍ പ്രതിയാകുമെന്ന സൂചന ലഭിച്ചതുകാരണമാണ് അടിയന്തിരമായി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസ് കോടതിയിലെത്തിക്കാന്‍ രമേശും ഉമ്മന്‍ചാണ്ടിയും തയ്യാറായത്.
അതിനിടെ ബാര്‍ക്കോഴയില്‍ ഉമ്മന്‍ചാണ്ടിയും ബാബുവും കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ സി.പി.എം. ആലോചിക്കുന്നു.കെ.എം. മാണിയെ ബാര്‍ക്കോഴയില്‍ ഉള്‍പ്പെടുത്തിയത് ഗൂഢാലോനയാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഗൂഢാലോചനയില്‍ ഉന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുള്ളതായി സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മാണിയുടെ അടുത്ത നീക്കങ്ങള്‍ക്കായി കേരളം കാതോര്‍ത്തിരിക്കുകയാണ്. മാണിയെ സഹായിക്കാന്‍ പിണറായി വിജയന്‍ മാത്രമാണ് ഇപ്പോഴുള്ളത്.
അതേസമയം ഉമ്മന്‍ചാണ്ടിയേയും കെ. ബാബുവിനെയും പ്രതിയാക്കി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം ഏതെങ്കിലും എം.എല്‍.എ. എഴുതി നല്‍കിയാല്‍ അതും സര്‍ക്കാരിന് ചെയ്യേണ്ടിവരും. കാരണം മാണിക്കെതിരെ അനേ്വഷണം വേണമെന്ന് എഴുതി നല്‍കിയത് വി.എസ്. അച്യുതാനന്ദനാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെയും കെ. ബാബുവിനെയും പ്രതിയാക്കണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെടാന്‍ സാധ്യതയില്ല.
കെ.എം. മാണിയെ പിണക്കിയത് അതിനു മുന്നോടിയാണ്. തന്റെ നിയമസഭാ ജീവിതത്തിന്റെ അന്‍പതാം വാരഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന കെ.എം. മാണിയെ കോണ്‍ഗ്രസുകാര്‍ കുരുക്കിയതാണെന്ന് പകല്‍പോലെ വ്യക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha