ഭരത്ഭൂഷനെതിരെ എഫ്.ഐ.ആര്‍. ഇല്ല; മുഖ്യമന്ത്രി സഹായിച്ചു

ചീഫ്‌സെക്രട്ടറി ഭരത്ഭൂഷനെതിരെ നടക്കുന്ന ക്വിക്ക് വെരിഫിക്കേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സൂചന. അതിനിടെ ഭരത്ഭൂഷനെതിരെ എഫ്.ഐ.ആര്‍. എടുക്കാനുളള സാഹചര്യം നിലവിലില്ലെന്ന് അിറയുന്നു. മുതിര്‍ന്ന മന്ത്രിയായ കെ.എം.മാണിക്കെതിരെ ക്വിക്ക് വെരിഫിക്കേഷനെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മാണിക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത് ഒരു പാഠമാക്കി ഉമ്മന്‍ചാണ്ടി ഭരത്ഭൂഷനെതിരെയുളള വിജിലന്‍സ് കേസില്‍ ഇടപെട്ടിരുന്നു. ഭരത്ഭൂഷനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും അദ്ദേഹത്തിന് എതിരെയുളള അന്വേഷണം കെട്ടിച്ചമച്ചതാണെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി സൂചന നല്‍കിയതായാണ് അറിയുന്നത്.
എന്നാല്‍ മാണിയെ മുന്നില്‍ നിര്‍ത്തി ഭരത്ഭൂഷനെതിരെ കേസെടുക്കാനാണ് രമേശ് ശ്രമിക്കുന്നത്. കെ.എം.മാണിയെ പോലൊരു മുതിര്‍ന്ന മന്ത്രിക്കെതിരെ കേസെടുക്കുമ്പോള്‍ ഭരത്ഭൂഷനെ ഒഴിവാക്കുന്നത് ശരിയല്ലെന്നാണ് രമേശിന്റെ വാദം. ഇത് രമേശിന്റെ നമ്പരാണെന്ന് കെ.എം.മാണിക്ക് ഉള്‍പ്പടെ എല്ലാവര്‍ക്കുമറിയാം. കാരണം ബിജുവിന്റെ പ്രസ്താവനയെ കുറിച്ച് ക്വിക്ക് വെരിഫിക്കേഷന്‍ ഏര്‍പ്പാടാക്കിയത് രമേശാണ്. ഇതിനോട് മുഖ്യമന്ത്രിക്ക് യോജിപ്പുണ്ടായിരുന്നില്ല. മാണിക്കെതിരെ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ രമേശ് ക്വിക്ക് വെരിഫിക്കേഷന്‍ പ്രഖ്യാപിച്ചത്.
ഭരത്ഭൂഷന് വേണ്ടിയുളള നീക്കങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രിയാണെന്ന് രമേശുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇത് ശരിയായ കീഴ്‌വഴക്കമല്ലെന്നും രമേശ് പറയുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ എതിര്‍ക്കാന്‍ തത്ക്കാലും രമേശിന് കഴിയില്ല. അതിനുളള ധൈര്യവും അദ്ദേഹത്തിനില്ല. കെ.എം.മാണിയുടെ അടുപ്പക്കാരെ ഒപ്പം നിര്‍ത്തി ഭരത്ഭൂഷനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും രമേശ് ശ്രമിക്കുന്നത്. ഇതിനുളള ശ്രമങ്ങള്‍ അദ്ദേഹം തുടങ്ങി കഴിഞ്ഞു. എന്നാല്‍ ഇത് വിജയിക്കാന്‍ സാധ്യതയില്ല കാരണം മാണി രമേശിനെ വിശ്വസിക്കുന്നില്ല.
താനും ഭരത്ഭൂഷനും ഒഴിച്ച് ഒരാള്‍മാത്രം നല്ലവനാണെന്ന കെ.എം.മാണിയുടെ പ്രസ്താവന ചെന്നുകൊളളുന്നത് രമേശിന്റെ നെഞ്ചിലാണ്. രമേശിന്റെ സാന്നിധ്യത്തിലാണ് കെ.എം. മാണി ഇക്കാര്യം പറഞ്ഞത്. രമേശ് ചെന്നിത്തല മാണിയുടെ കമന്റിനോട് പ്രതികരിച്ചുമില്ല. തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായെങ്കിലും അദ്ദേഹം നിശബ്ദനാവുകയായിരുന്നു. അതേസമയം ഒരു എം.എല്‍.എ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ക്വിക്ക് വെരിഫ്‌ക്കേഷന്‍ നടത്താത്തതും രമേശ് ചെന്നിത്തലയുടെ തന്ത്രമായിരുന്നു. ലീഗിനെ പിണക്കേണ്ട എന്ന നിലപാടാണ് രമേശ് സ്വീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha