നിങ്ങള്‍ ഏതെങ്കിലും മനുഷ്യാവകാശ സംഘടനകളിലെ പ്രവര്‍ത്തകരാണോ? എങ്കില്‍ സൂക്ഷിക്കുക

മനുഷ്യാവകാശ സംരക്ഷണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനയില്‍ അംഗമാണ് താങ്കളെങ്കില്‍ ശ്രദ്ധിക്കുക. ഏതു സമയത്തും പോലീസിന്റെ വലയില്‍പെടാം. സംസ്ഥാനത്ത് മനുഷ്യാവകാശ സംരക്ഷണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മനുഷ്യാവകാശ സംഘടനകളെ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് തീരുമാനിച്ചിരിക്കുന്നത്.
മാവോയിസ്റ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ നുഴഞ്ഞു കയറി കലാപമുണ്ടാക്കാനിടയുണ്ടെന്ന് വിശ്വസ്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് അറിയിച്ചിരിക്കുന്നത്. ഇത് ശരിയാണെങ്കില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പല സന്നദ്ധ സംഘടനകളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകും.
അതേ സമയം മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് പറഞ്ഞ് സംഘടനകളെയും വ്യക്തികളെയും വെള്ളത്തിലാക്കാനുള്ള പതിവു പോലീസ് നടപടിയാണ് ഇതെന്നും ആരോപണമുണ്ട്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ നക്‌സലിസം ആരോപിച്ച് സംഘടനകളെ പോലീസ് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. മാത്രവുമല്ല നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനവുമേറ്റു. തീവ്ര ഇടതുപക്ഷ ചിന്താഗതി പുലര്‍ത്തുന്നവരൊക്കെ നക്‌സലൈറ്റുകളാണെന്ന് മുദ്രകുത്തി. അന്ന് നക്‌സലൈറ്റാണെന്ന് പറഞ്ഞവരൊക്കെ ഇന്ന് പല തലത്തില്‍ ആദരിക്കപ്പെടുന്ന വിശിഷ്ട വ്യക്തികളാണ്.
മാവോയിസ്റ്റുകള്‍ മറ്റു സ്ഥാപനങ്ങളില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് പോലീസിനെ കര്‍ശന പരിശോധനയ്ക്ക് നിര്‍ബന്ധിതരാക്കുന്നത്. കരുണാകരന്റെ പിന്‍ഗാമിയാകാനുള്ള ശ്രമമമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നടത്തുന്നതെന്നും തീവ്ര ഇടതുപക്ഷവവാദികള്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്ന മാധ്യമപ്രവര്‍ത്തകരെയും മാവോയിസ്റ്റാക്കേണ്ടി വരുമെന്നും അവര്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലും മാവോയിസ്റ്റ് വാദികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ദേശീയ പത്രഅതോറിറ്റിയുടെ കളമശ്ശേരി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ജയ്‌സനെ ചോദ്യം ചെയ്തപ്പോള്‍ ഇതു സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ വ്യാഖ്യാനം. പിടിയിലായ തുഷാര്‍ നിര്‍മ്മല്‍ സാരഥി മനുഷ്യാവകാശ പ്രവര്‍ത്തകനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha