ആറന്‍മുള കത്ത് വിവാദം; ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണത്തിന് സാധ്യത

ആറുള വിമാനത്താവള കമ്പനിക്കു വേണ്ടി കേരള മുഖ്യമന്ത്രി കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് അയച്ച കത്ത് വൈകാതെ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറും. കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച ജയന്തി നടരാജന്‍ നേരിട്ടാണ് കത്ത് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായ്ക്ക് കൈമാറിയത്. ഇതിന്റെ നിയമവശം പരിശോധിക്കാനാണ് സിബിഐയിലെ ഒരു ഉന്നതന് അമിത് ഷാ കത്ത് കൈമാറിയത്.
2013 സെപ്റ്റംബര്‍ 26 നാണ് ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കിയത്. മറ്റ് അനുമതികളെല്ലാം ലഭിച്ചു കഴിഞ്ഞെന്നും പരിസ്ഥിതി മന്ത്രി വിചാരിക്കാമെങ്കില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി ജയന്തി നടരാജിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഉമ്മന്‍ചാണ്ടി ജയന്തിയെ വിമര്‍ശിക്കാന്‍ ആവേശം കാണിച്ചപ്പോഴാണ് അമിത് ഷാ അദ്ദേഹത്തിന്റെ കത്ത് സിബിഐ ഉന്നതന് കൈമാറിയത്.
പ്രീയങ്ക ഗാന്ധിയുടെ ഭര്‍ത്താവാണ് കെ.ജി.എസ് ഗ്രൂപ്പിനുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ് . കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപിയും ആറന്‍മുള വിമാനത്താവളത്തിനെതിരെ സജീവമാണ്.
ജയന്തി നടരാജനെതിരെ ഉമ്മന്‍ചാണ്ടി നടത്തിയ പത്ര സമ്മേളനം അദ്ദേഹത്തിനു തന്നെ വിനയായി മാറിയിരിക്കുന്നു. അടുത്തകാലത്തും അദ്ദേഹം ഡല്‍ഹിയിലെത്തി ആറുളയ്ക്കു വേണ്ടി കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നു. ആറന്‍മുള വിമാനത്താവളം പരിസ്ഥിതിക്ക് ദോഷമാണെന്ന് വളരെ നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടി കാണിച്ചിരുന്നു. 10 ശതമാനം ഓഹരി ആറന്‍മുള പദ്ധതിയില്‍ കേരള സര്‍ക്കാര്‍ എടുത്തിരുന്നു. ഇതും വിമര്‍ശന വിധേയമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha