മോഹന്‍ലാലിനോട് ഉമ്മന്‍ചാണ്ടി ഖേദം പ്രകടിപ്പിക്കും

തന്നെ വിളിച്ചുവരുത്തി അപമാനിച്ചതായി മോഹന്‍ലാല്‍. നിരവധി ദേശീയ പുരസ്‌കാരങ്ങളും പന്മ അവാര്‍ഡും ലഭിച്ച മോഹന്‍ലാലിനെ സംസ്ഥാനസര്‍ക്കാര്‍ അപമാനിച്ചതായി അദ്ദേഹം കരുതുന്നു. മോഹന്‍ലാലിനുണ്ടായ അപമാനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഖേദം പ്രകടിപ്പിക്കുമെന്ന് സൂചനയുണ്ട്. അതേസമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ എടുത്തുചാട്ടമാണ് ഇത്രയൊക്കെ സംഭവിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും വിവാദത്തിന് കാരണമായി. ലാലിസം അവതിരിപ്പിക്കാന്‍ താന്‍ അങ്ങോട്ട് പോയതല്ലെന്ന് ലാലിന്റെ വാദത്തിന്‍ കഴമ്പുണ്ട്. മൂന്നാഴ്ചയാണ് മോഹന്‍ലാല്‍ ഇതിനുവേണ്ടി അദ്ധ്വാനിച്ചത്. മൂന്നാഴ്ച അദ്ദേഹം സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ നാലുകോടി കിട്ടിയേനെ. രണ്ട് കോടിയും മാനാഭിമാനവും നഷ്ടപ്പെട്ട അവസ്ഥയിലാണ് മോഹന്‍ലാല്‍.
കെ.മുരളീധരന്‍ കലക്കവെളളത്തില്‍ മീന്‍ പിടിക്കുകയാണെന്ന തോന്നല്‍ ഉമ്മന്‍ചാണ്ടിക്കുണ്ട്. മോഹന്‍ലാലിനെതിരെ ആദ്യം വെടി പൊട്ടിച്ചത് കെ.മുരളീധരനാണ്. മോഹന്‍ലാലിനെ പോലൊരു അതുല്യനടനെ അപമാനിക്കാന്‍ നടത്തിയ ശ്രമം അപലനീയമാണെന്നു തന്നെയാണ് തിരുവഞ്ചൂരിന്റേയും നിലപാട്. അതേസമയം മുരളീധരനെ പോലുളളവര്‍ക്കൊപ്പം പാലോട് രവി എം.എല്‍.എ ചേര്‍ന്നതിലും ഉമ്മന്‍ചാണ്ടിക്ക് പരിഭവമുണ്ട്. തന്റെ പരിപാടിക്ക് നിലവാരമില്ലെന്ന് പറഞ്ഞതാണ് ലാലിനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്. തന്നെ പരിഹസിച്ചത് പ്രേക്ഷകരല്ലെന്നാണ് ലാലിന്റെ അഭിപ്രായം. പണം തിരികെവാങ്ങണോ, വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാലും പണം തിരിച്ച് വാങ്ങാനാവില്ലെന്ന് അറിയുന്നു. എന്നാല്‍ തിരിച്ചുവാങ്ങുമെന്ന അഭിപ്രായക്കാരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.
അതിനിടെ മോഹന്‍ലാലിനെ അപമാനിക്കാന്‍ ഇടയായതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഖേദിക്കുന്നു. മോഹന്‍ലാലിന് രണ്ടുകോടി രൂപ നല്‍കിയതില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. യാതൊരു പ്രതിഫലവുമില്ലാതെ താന്‍ നിരവധി സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് മോഹന്‍ലാലിന്റെ പ്രസ്ഥാവന. താന്‍ പരിപാടിയില്‍ പങ്കെടുത്തതിന് പണം വാങ്ങിയില്ല. പരിപാടിക്ക് രണ്ട്‌കോടി ചിലവെങ്കില്‍ അത് സാങ്കേതിക വിദഗ്ധര്‍ക്കും മറ്റുളളവര്‍ക്കും നല്‍കിയ പ്രതിഫലമാണ്. തനിക്ക് സര്‍ക്കാരിന്റെ പിച്ചകാശ് വേണ്ടെന്നാണ് മോഹന്‍ലാലിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha