ഇനി കൊട്ട് ഐസ്‌ക്രീമില്‍ കിട്ടും; എകെജി സെന്ററില്‍ ആഹ്ലാദാഘോഷം

വി.എസ് അച്യുതാനന്ദനെതിരെ സിപിഐഎമ്മില്‍ പടയൊരുക്കം. പാമോയില്‍ കേസില്‍ അച്യുതാനന്ദന് സുപ്രീംകോടതിയുടെ കൊട്ട് കിട്ടിയതറിഞ്ഞ് പിണറായി വിജയന്‍ മധുരപലഹാരം വിതരണം ചെയ്തില്ലെന്നേയുള്ളൂ. അച്യുതാനന്ദന് കിട്ടേണ്ടത് കിട്ടി എന്നു തന്നെയാണ് സിപിഎം കരുതുന്നത്. അച്യുതാനന്ദന്റെ അഹങ്കാരം ഇനിയെങ്കിലും അവസാനിക്കുമെന്ന പ്രതീക്ഷയാണ് പിണറായി പക്ഷം.
അച്യുതാനന്ദനെതിരെ സിപിഎം സംസ്ഥാന നേതൃത്വം വൈകാതെ പരസ്യമായി രംഗത്തു വരും. അദ്ദേഹം നടത്തുന്നത് ബ്ലാക്‌മെയില്‍ രാഷ്ട്രീയമാണെന്ന് നേരത്തെ മുതല്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതിയുണ്ടായിരുന്നു. പാമോയില്‍ കേസില്‍ ഇനിയും അന്വേഷണം തുടരേണ്ട എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കാരണം ഇതില്‍ പ്രതികളായ പ്രമുഖര്‍ മരിച്ചു പോയി. ചില ഉദ്യോഗസ്ഥരെ ബലിയാടാക്കാന്‍ വേണ്ടി മാത്രം കേസ് വലിച്ചു നീട്ടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിക്ക് പാമോയില്‍ കേസില്‍ പങ്കില്ലെന്നു തന്നെയാണ് സിപിഎമ്മിന്റെ നിഗമനം. നിര്‍ണായക രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് പറഞ്ഞാണ് അച്യുതാനന്ദന്‍ കേസ് നീട്ടുന്നത്. എന്നാല്‍ ഒരു നിര്‍ണായകരേഖയും ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല. രാഷ്ട്രീയ നീക്കങ്ങള്‍ നടക്കേണ്ടത് പരമോന്നത നീതി പീഠത്തിന്റെ മുമ്പിലല്ലെന്നും സുപ്രീം കോടതി പറഞ്ഞു.
തനിക്കെതിരെ ലാവ്‌ലിന്‍ കേസിലും അച്യുതാനന്ദന്‍ ഇതു തന്നെയാണ് ചെയ്തതെന്ന് പിണറായി വിശ്വസിക്കുന്നു. ജുഡീഷ്വറിയെ തനിക്കെതിരെ തിരിക്കാന്‍ അച്യുതാനന്ദന്‍ ശ്രമിച്ചെന്ന പരാതി പിണറായിക്കുമുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരെ പാമോയില്‍ കേസില്‍ നിരവധി അന്വേഷണങ്ങള്‍ നടന്നിട്ടും ഉമ്മന്‍ചാണ്ടിയെ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
കേസ് കൊടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം വിഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും അച്യുതാനന്ദന്‍ കാരണമില്ലാതെ കേസു നടത്തുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുകയാണ് അച്യുതാനന്ദന്റെ ലക്ഷ്യമെന്നും സിപിഎം കേന്ദ്രനേതൃത്വം വിശ്വസിക്കുന്നു.
അതേസമയം അച്യുതാനന്ദനെ ഉപദേശിക്കുന്നതില്‍ കാര്യമില്ലെന്നു സിപിഎം കരുതുന്നു. പാമോയില്‍ കഴിഞ്ഞാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി ആരോപണവിധേയനായ ഐസ്‌ക്രീം കേസാണ് അച്യുതാനന്ദന്‍ വര്‍ഷങ്ങളായി നടത്തി കൊണ്ടിരിക്കുന്നത്. ഇതില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ വെറുതെ വിടാന്‍ അച്യുതാനന്ദന്‍ ഒരുക്കമല്ല. ഐസ്‌ക്രീം കേസിലും പാമോയില്‍ കേസിന് സമാനമായ കൊട്ട് കിട്ടാന്‍ കാത്തിരിക്കുകയാണ് സിപിഎം നേതൃത്വം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha