ഗ്യാസ്, റേഷന്‍ സബ്‌സിഡികള്‍ വെട്ടി നിരത്തും; തീരുമാനം ബജറ്റില്‍

പത്തു ലക്ഷത്തിനുമേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എല്‍.പി.ജി - റേഷന്‍ സബ്‌സിഡികള്‍ നിര്‍ത്തലാക്കാനുള്ള ആലോചന മുറുകുന്നു. വരുന്ന കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. സബ്‌സിഡികള്‍ ദരിദ്ര കുടുംബങ്ങളിലേക്ക് മാത്രമായി ചുരുക്കാനാണ് സര്‍ക്കാരിന്റെ ആലോചന. ഇപ്പോള്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വരെ എല്‍പിജി- റേഷന്‍കാര്‍ഡ് സബ്‌സിഡികള്‍ ലഭിക്കുന്നുണ്ട്.
30 ശതമാനം ആദായനികുതി നല്‍കുന്നവര്‍ക്ക് എല്‍.പി.ജി സബ്‌സിഡി നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇവര്‍ക്ക് പാചക വാതക സബ്‌സിഡി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആദ്യഘട്ടം കഴിഞ്ഞാല്‍ 20 ശതമാനം ആദായ നികുതി നല്‍കുന്നവരില്‍ നിന്നും സബ്‌സിഡി എടുത്തു കളയും. പിന്നീട് പത്തു ശതമാനവും അതിനുശേഷവും അഞ്ചു ശതമാനവും ആദായ നികുതി നല്‍കുന്നവരെയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും. നിലവില്‍ 12 എല്‍പിജി സിലിണ്ടറുകളാണ് സബ്‌സിഡിയില്‍ നല്‍കുന്നത്.
അനാവശ്യമായി സബ്‌സിഡികള്‍ നല്‍കേണ്ടതില്ലെന്ന് നേരത്തെ നരേന്ദ്രമോഡി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മോഡി സര്‍ക്കാരിന്റെ പ്രസ്തുത ലക്ഷ്യം സബ്‌സിഡികള്‍ അര്‍ഹതര്‍ക്ക് നല്‍കുക എന്നതാണ്. ഇന്ത്യയില്‍ സബ്‌സിഡികള്‍ അധികമായും ലഭിക്കുന്നത് അനര്‍ഹര്‍ക്കാണ്. എല്‍പിജിയുടെ കാര്യത്തില്‍ സബ്‌സിഡി സിലിണ്ടറിന് 414 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 880 രൂപയുമാണ് വില. 46,000 കോടിയുടെ അധിക വരുമാനമാണ് സബ്‌സിഡികള്‍ വെട്ടിച്ചുരുക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. പന്ത്രണ്ടര കോടി എല്‍പിജി കണക്ഷനുകളാണ് ഇന്ത്യയിലുള്ളത്.
സാമ്പത്തിക സ്ഥിതിയുള്ളവരെ സബ്‌സിഡികളില്‍ നിന്നൊക്കെ അകറ്റി നിര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇത്തരക്കാരുടെ സബ്‌സിഡി എടുത്തു കളഞ്ഞാല്‍ അവര്‍ പരാതിയുമായി വരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.
റേഷന്‍ സബ്‌സിഡി നിര്‍ത്തലാക്കുക എന്ന നയം കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ച് വരുന്നതാണ്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം അത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ നരേന്ദ്രമോഡിയുടെ കാര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം വിജയിക്കാനിടയില്ല. അര്‍ഹര്‍ക്ക് മാത്രം സബ്‌സിഡി എന്നു തന്നെയാണ് മോഡിയുടെ മുദ്രാവാക്യം. മാത്രവുമല്ല കണ്ണുരുട്ടി കാണിച്ചാല്‍ നരേന്ദ്രമോഡി ഭയക്കുകയുമില്ല.
കേരളത്തെയാവും തീരുമാനം ദോഷകരമായി ബാധിക്കുക. കാരണം കേരളത്തില്‍ ഇടത്തരക്കാരാണ് കൂടുതല്‍. അവര്‍ ആദായ നികുതി കൃത്യമായി അടയ്ക്കുന്നവരുമാണ്. എല്ലാതരം നികുതികളും കൃത്യമായി അടയ്ക്കുന്നവരാകയാല്‍ സബ്‌സിഡി മലയാളികള്‍ക്ക് വലിയൊരളവ് വരെ ആശ്വാസകരമാണ്. സബ്‌സിഡികള്‍ എടുത്തുമാറ്റുന്നതിലൂടെ അത്തരക്കാരുടെ നിത്യജീവിതം ബുദ്ധിമുട്ടിലാവും. അതേസമയം യുപി, ബീഹാര്‍ സംസ്ഥാനങ്ങളിലെ സാധാരണക്കാരെ സംബന്ധിച്ചടത്തോളം അര്‍ഹതര്‍ക്ക് സബ്‌സിഡി ഗുണകരമായും മാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha