കൊക്കെയിനില്‍ കുടുങ്ങി താരനിര; അന്വേഷണം പ്രമുഖ നേതാവിന്റെ മകനിലേക്കും

സംവിധായകന്‍ ആഷിക് അബുവിനെയും ഭാര്യയും നടിയുമായ റീമാ കല്ലിങ്കലിനെയും നടന്‍ ഫഹദ് ഫാസിലിനെയും നര്‍ക്കോട്ടിക് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഉടന്‍ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ നര്‍ക്കോട്ടിക് സെല്ലും ഇവരെ ചോദ്യം ചെയ്യുമെന്ന് വ്യക്തമായി.
കൊച്ചിയിലെ പ്രമാദമായ കൊക്കെയിന്‍ കേസില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെ കേരളത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കൊക്കെയ്ന്‍ കേസില്‍ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെട്ടെന്ന ചരിത്രത്തിനും കേരളം സാക്ഷ്യം വഹിച്ചു. മോഡലിംഗ് രംഗത്തെ പ്രമുഖയായ രേഷ്മ രംഗസ്വാമിയെയും പോലീസ് ചോദ്യം ചെയ്യും.
മന്ത്രി കെ എം മാണി ബാര്‍ക്കോഴ കേസില്‍പെട്ടപ്പോള്‍ മാണിക്ക് എന്റെ വക 500 എന്ന തലക്കെട്ടില്‍ ആഷിക് അബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ട വരികള്‍ക്ക് വന്‍ പ്രചാരണം നേടിയിരുന്നു. ഇതിനു ശേഷം മന്ത്രിയുടെ തിരുവനന്തപുരത്തെയും പാലായിലെയും വസതിയിലേയ്ക്ക് സിപിഎം ബിജെപി പ്രവര്‍ത്തകര്‍ മണി ഓര്‍ഡര്‍ അയച്ചു. ഇത്തരത്തില്‍ കിട്ടുന്ന പണമൊക്കെ കാരുണ്യ ഭാഗ്യക്കുറി ഫണ്ടിലേയ്ക്ക് വകയിരുത്തുമെന്ന് മന്ത്രി പ്രതികരിച്ചതോടെ സംഗതി ജോറായി.
മലയാള സിനിമയിലെ യുവതാരങ്ങളൊക്കെ പോലീസ് നിരീക്ഷണത്തിലാണ്. ഫഹദ് ഫാസിലിന്റെ പേര് പറഞ്ഞില്ലെങ്കിലും ചില സൂചനകള്‍ നല്‍കി ആദ്യം വാര്‍ത്ത പുറത്തു വിട്ടത് മലയാളി വാര്‍ത്തയാണ്. ഇപ്പോള്‍ ഫഹദ് ഫാസിലിനെ ചോദ്യം ചെയ്യുമെന്ന് പോലീസ് സമ്മതിച്ചതായി പ്രമുഖ ദിനപത്രമായ മംഗളം റിപ്പോര്‍ട്ടു ചെയ്തു.
ആഷിക് അബു പ്രമുഖ നേതാവുമായി ഇദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തുന്നു. അതിനിടെ പ്രമുഖ നേതാവിന്റെ സിനിമാക്കാരുടെ ചങ്ങാതിയായ മകനും പോലീസ് നിരീക്ഷണത്തിലാണ്. മയക്കുമരുന്ന് വലയില്‍ തന്നെയാണ് നേതാവ് പുത്രനും കുടുങ്ങിയിരിക്കുന്നത്.
മലയാളത്തിലെ യുവ സംവിധായകരില്‍ പലരും മയക്കുമരുന്നിന്റെ പിടിയിലാണെന്ന് അടുത്തകാലത്ത് നടന്‍ ശ്രീനിവാസനും വെളിപ്പെടുത്തിയിരുന്നു. മയക്കുമരുന്ന്, പരസ്ത്രീഗമനം തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ അഗ്രഗണ്യരാണ്. എന്നാല്‍ ശ്രീനിവാസന്റെയും മമ്മൂട്ടിയുടെയും മക്കള്‍ ഇത്തരം റാക്കറ്റുകളിലൊന്നും അകപ്പെട്ടിട്ടില്ല.
ഡി.ജെ പാര്‍ട്ടികള്‍ കണ്ടെത്തി പിടികൂടിയ ഡി.സി പി നിശാന്തിനിയ്ക്കാണ് കൊച്ചി കൊക്കെയ്ന്‍ കേസിലുള്ള അന്വേഷണ ചുമതല. കൊച്ചിയില്‍ മയക്കുമരുന്ന് എത്തുന്ന വഴികള്‍ നിശാന്തിനിയ്ക്ക് സുപരിചിതമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha