ചീഫ്‌സെക്രട്ടറി ഇനി ചാനലുകാരോട് മിണ്ടില്ല; വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്ന് മറുപടി

ചീഫ്‌സെക്രട്ടറി ജിജിതോംസന്റെ ഓഫീസിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. മേലില്‍ ചീഫ്‌സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ കാണുകയില്ല. താന്‍ സദുദ്ദേശത്തോടെ പറഞ്ഞ പല കാര്യങ്ങളും മാധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിച്ചു എന്നാണ് ജിജിതോംസന്റെ വാദം. എന്നാല്‍ മധ്യമസമ്മേളനം വിളിച്ചുകൂട്ടി സര്‍ക്കാരിനെ ചീത്തപറയാന്‍ ജിജിതോംസന്‍ ആരാണെന്നാണ് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യം. ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശാനുസരണം ചീഫ്‌സെക്രട്ടറി തിരുവഞ്ചൂരിന്റെ കാലില്‍ വീഴുകയായിരുന്നു. ജിജിക്കെതിരെ നടപടി വേണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആവശ്യം. ഇല്ലെങ്കില്‍ താന്‍ കായികവകുപ്പ് ഒഴിയുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ പണ്ടേ ദുര്‍ബലയും ഇപ്പോള്‍ ഗര്‍ഭിണിയുമായ തന്നെ അവതാളത്തിലാക്കരുതെന്ന് ഉമ്മന്‍ചാണ്ടി തിരുവഞ്ചൂരിനോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെയാണ്. തിരുവഞ്ചൂര്‍ അടങ്ങിയത്. മന്ത്രിസഭാ യോഗത്തില്‍ ജിജിതോംസന്‍ പരസ്യമായി മാപ്പുപറയണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.
ചീഫ് സെക്രട്ടറിയെ സഹായിക്കാന്‍ ഒരൊറ്റ മന്ത്രിയും രംഗത്തുണ്ടായിരുന്നില്ല. അദ്ദേഹത്തെ അനുകൂലിച്ച മന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയിലായതിനാല്‍ അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തുമില്ല. അതേസമയം ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തി അദ്ദേഹം ജിജിയെ തളളിപ്പറയുകയും ചെയ്തു. ജിജിതോംസണ്‍ നടന്ന സംഭവങ്ങളില്‍ തീര്‍ത്തും ഖിന്നനാണ്. അദ്ദേഹത്തെ മുഖ്യമന്ത്രി പരസ്യമായി അനുകൂലിച്ചെങ്കിലും മുനയുളള വാക്കുകള്‍ ഉപയോഗിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഗെയിംസിന്റെ സമാപനം ചുരുങ്ങിയ ചെലവില്‍ നടത്തമെന്ന ചീഫ്‌സെക്രട്ടറിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പരസ്യമായി തളളി. എന്നിട്ട് സമാപനം നേരത്തെ ആലോചിച്ച് ഉറപ്പിച്ചതുപോലെ നടത്താമെന്ന് പറഞ്ഞു.
ദേശീയ ഗെയിംസ് പൊളിക്കാന്‍ സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമാണ്. ചീഫ്‌സെക്രട്ടറിക്ക് ദേശീയ ഗെയിസിനെതിരെ റിപ്പോര്‍ട്ട് നല്‍കിയതും സിപിഎമ്മുകാരാകണം. ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് ഇടതുപക്ഷാനുഭാവിയായ ഉദ്യോഗസ്ഥനാണെന്ന് എല്ലാവര്‍ക്കും അറിയാം. വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ പുന്നൂസ് നിശബ്ദനാവുന്നു. അദ്ദേഹത്തിന്റെ നിശബ്ദത എന്തിന്റെ പേരിലാണെന്ന് മനസിലാവുന്നില്ല. ചീഫ്‌സെക്രട്ടറി ഭാവിയില്‍ ഒരു വിവാദമുണ്ടാക്കിയാല്‍ അദ്ദേഹത്തെ സെക്രട്ടേറിയേറ്റില്‍ നിന്നും കുടിയൊഴിപ്പിക്കും. മന്ത്രിസഭാ യോഗത്തിനുശേഷവും ചീഫ്‌സെക്രട്ടറിയെ അടുത്തുവിളിച്ച് മുഖ്യമന്ത്രി ഉപദേശിച്ചതായാണ് വിവരം. കേരളത്തിന്റെ കാലാവസ്ഥ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണുമെന്നും കൂട്ടുകക്ഷി മന്ത്രിസഭയായതിനാല്‍ വിവാദങ്ങള്‍ക്ക ഇടകൊടുക്കരുതെന്നും ഉപദേശിച്ചത്രേ. അങ്ങനെയാണ് മാധ്യമങ്ങളെ കാണുമ്പോള്‍ ജിജിതോംസണ്‍ പുറംതിതരിഞ്ഞ് നില്‍ക്കാന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha