പ്രതികാര ദാഹം; കായികത്തില്‍ തിരുവഞ്ചൂരിനെ സിപിഎം കുരുക്കും

ടി.പി ചന്ദ്രശേഖരന്റെ ഘാതകരെ കണ്ടെത്തി ഖ്യാതി നേടിയ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന് സിപിഎം അധികാരത്തിലെത്തുമ്പോള്‍ പണി ഉറപ്പായി. ടി.പി. കേസില്‍ കുറ്റക്കാരെ കണ്ടെത്തിയതിനു പിന്നാലെ എന്‍ എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞ ഒരു വാക്ക് അറം പറ്റുന്നവയാണ്. ഭരണം മാറുമ്പോള്‍ ഇതിന്റെ ഫലം രാധാകൃഷ്ണന്‍ അനുഭവിച്ചു കൊള്ളും.
ദേശീയ ഗെയിംസിലെ അഴിമതികളാണ് തിരുവഞ്ചൂരിനെ തിരിഞ്ഞു കൊത്തുന്നത്. ഇതില്‍ തിരുവഞ്ചൂരിന് നേരിട്ട് ബന്ധമുണ്ടോ എന്നറിയില്ലെങ്കിലും പല തട്ടില്‍ അഴിമതി നടന്നു എന്ന കാര്യം ഉറപ്പായി കഴിഞ്ഞു. സിബിഐയ്ക്ക് ലഭിച്ച പരാതിയാണ് അന്വേഷണത്തിന് വഴി തെളിയിച്ചിരിക്കുന്നത്. ദേശീയ ഗെയിംസ് അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐ ടീം കേരളത്തിലെത്തി കഴിഞ്ഞു.
സിബിഐ കൊച്ചി യൂണിറ്റാണ് പ്രാഥമികാന്വേഷണം നടത്തിയത്. കേന്ദ്രം ഭരിക്കുന്നത് ബിജെപി സര്‍ക്കാര്‍ ആയതിനാല്‍ കേരളത്തിന് ന്യായീകരിക്കാനും കഴിയില്ല. വിവാദമായ കരാറുകള്‍ സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. അവര്‍ ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചു. ഉദ്ഘാടന ചടങ്ങിലെ ലാലിസം വിവാദമായ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ കേസില്‍ കുടുങ്ങിയാല്‍ അത് അദ്ദേഹത്തിന്റെ ലഫ്റ്റനന്റ് പദവിയെ അത് ബാധിച്ചെന്നിരിക്കും.
തിരുവഞ്ചൂര്‍ ടിപി വധക്കേസ് വഴി സിപിഎമ്മിന്റെ കണ്ണിലെ കരടാണ്. തിരുവഞ്ചൂരിനോട് പകരം വീട്ടാന്‍ സിപിഎം കാത്തിരിക്കുന്നത്. തിരുവഞ്ചൂര്‍ ഒരപകടം പ്രതീക്ഷിക്കുന്നുണ്ട്.
എന്നാല്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെ പറഞ്ഞ് കായിക മന്ത്രിക്ക് കൈകഴുകാനിവില്ലെന്നാണ് സത്യം. ഇതിനിടയില്‍ ആര്‍ ബാലകൃഷ്ണപിള്ളയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതും തിരുവഞ്ചൂരിനോടുള്ള പകയുടെ ഭാഗമാണ്. ഗണേശനെ കുറിച്ചും അന്വേഷിക്കാമെന്നാണ് പിള്ള പറഞ്ഞത്.
തിരുവഞ്ചൂരിന് സുരേഷ് കല്‍മാടിയുടെ അവസ്ഥ വരുമോ എന്ന് കണ്ടറിയണം. അങ്ങനെ വരില്ലെന്നാണ് തിരുവഞ്ചൂര്‍ വിശ്വസിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha