അന്യ സംസ്ഥാന സര്‍വകലാശാലകളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്, പണം മുടക്കി വാങ്ങുന്നത് വ്യാജ ഡിഗ്രി

നിങ്ങള്‍ക്ക് ഡോക്ടറേറ്റ് വേണോ? എം.എയോ എംബിഎയെയോ വേണോ? ഇത്തിരി കാശുണ്ടെങ്കില്‍ കാര്യം നടക്കും. അയല്‍ സംസ്ഥാനങ്ങളുടെയും ചില വടക്കേന്ത്യന്‍ സംസ്ഥാനങ്ങളുടെയും പേര് പറഞ്ഞ് നടക്കുന്ന തട്ടിപ്പിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ധാരാളമായി നല്‍കുന്നത്. സര്‍വകലാശാലകളുടെ പ്രാദേശിക കേന്ദ്രങ്ങള്‍ എന്ന് അവകാശപ്പെട്ടാണ് ഇവര്‍ പ്രവേശനം സ്വീകരിക്കുന്നതും പരീക്ഷകള്‍ നടത്തുന്നതും. എന്നാല്‍ ഇവയൊന്നും യഥാര്‍ത്ഥ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റല്ല.
ഓരോ കോഴ്‌സിനും വന്‍ തുകയാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ പണം മുടക്കി പ്രവേശനം നേടുന്നവര്‍ക്ക് ഉയര്‍ന്ന മാര്‍ക്കും ഇവര്‍ വാഗ്ദാനം ചെയ്യുന്നു, പുസ്തകം നോക്കി പരീക്ഷയെഴുതാം എന്നതാണ് ഇത്തരം കേന്ദ്രങ്ങളുടെ മറ്റൊരു സവിശേഷത.
പ്രവേശനം നിങ്ങള്‍ക്കാണ് കിട്ടുന്നതെങ്കിലും നിങ്ങളുടെ പേരില്‍ മറ്റൊരാള്‍ക്ക് പരീക്ഷയെഴുതാം. എസ് എസ് എല്‍ സി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. നിലവില്‍ പഠനം നടത്തുന്ന സര്‍വകലാശാലയില്‍ പഠനം മുടങ്ങിയാല്‍ മറ്റേതെങ്കിലും സര്‍വകലാശാലയില്‍ ചേര്‍ന്ന് പഠനം നടത്താമെന്ന ഒരു വ്യവസ്ഥ നിലവിലുണ്ട്.
ഇതിനെയാണ് ചിലര്‍ ദുരുപയോഗം ചെയ്യുന്നത്. സര്‍വകലാശാലകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഒരു നിയന്ത്രണവുമില്ല. അവര്‍ പരീക്ഷാസമയത്ത് അവരുടെ ഉദ്യോഗസ്ഥരെ പരീക്ഷാ സെന്ററുകളില്‍ അയക്കുമെങ്കിലും അവര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ചുറ്റി കറങ്ങി തിരിച്ചു പോകും. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പാരിദോഷികങ്ങളും വന്‍തുകയും സര്‍വകലാശാലയുടെ പ്രാദേശിക സെന്ററുകള്‍ നല്‍കാറുണ്ട്.
കേരളത്തിന് പുറത്തുള്ള പല സര്‍വകലാശാലകളും കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് കേള്‍ക്കുന്നു. കേരളത്തിലെ സര്‍വകലാശാലകള്‍ കര്‍ശനമായ വ്യവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം അന്യസംസ്ഥാന സര്‍വകലാശാലകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന പ്രാദേശിക കേന്ദ്രങ്ങളും കേരളത്തിലുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ യശസ് ഇല്ലാതാക്കാനും ആരോപണങ്ങള്‍ കാരണമാകും.
സര്‍വകലാശാലകളുടെ പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് കേരളത്തില്‍ കൊയ്ത്താണ്. പുസ്തകം തുറന്ന് പരീക്ഷയെഴുതാന്‍ അനുവദിച്ചാല്‍ പരീക്ഷാര്‍ത്ഥികള്‍ വന്‍ തുകകള്‍ വാഗ്ദാനം ചെയ്യാറുണ്ട്. ജോലിക്ക് പ്രമോഷന്‍ ലഭിക്കാന്‍ ഉയര്‍ന്ന ബിരുദങ്ങള്‍ സഹായിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha