തൊഴില്‍ തേടി പോകുന്ന സഹോദരങ്ങള്‍ മയക്കുമരുന്നു കേസില്‍ അകപ്പെടുന്നു

കേരളത്തില്‍ നിന്നും തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് പറക്കുന്ന സഹോദരങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ മയക്കുമരുന്നു മാഫിയയുടെ കാരിയര്‍മാരാകരുത്. വിദേശത്ത് താമസിക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൊടുക്കണം എന്നു പറഞ്ഞ് കൊടുത്തയക്കുന്ന അച്ചാറുകളും ജാമുകളും ഒരു കാരണവശാലും സ്വീകരിക്കരുത്. എത്ര തന്നെ വിശ്വസ്തരാണെങ്കിലും ആരില്‍ നിന്നും ഒന്നും സ്വീകരിച്ച് വിദേശത്ത് കൊണ്ടു പോകരുത്. കാരണം അന്യ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്ന യുവതീയുവാക്കളെയാണ് മയക്കുമരുന്ന് മാഫിയ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ഇന്റലിജന്‍സ് കണ്ടെത്തി കഴിഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്നും ഇക്കൂട്ടര്‍ പിടിയിലായാല്‍ അവരെ രക്ഷിക്കാന്‍ ആരും കാണുകയില്ല.
ഒരു കാലത്ത് മുംബൈയും ഗോവയുമായിരുന്നു മയക്കുമരുന്നു മാഫിയയുടെ താവളം. ഇപ്പോള്‍ കൊച്ചിയായി മാറി കഴിഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ കോടികണക്കിന് രൂപയുടെ ഹെറോയിനും കൊക്കെയ്‌നുമാണ് ദിനം പ്രതി എത്തിച്ചേരുന്നത്.
കഴിയുന്നിടത്തോളം കാറുകളിലും ബൈക്കുകളിലും ലിഫ്റ്റ് കൊടുക്കാതിരിക്കുക. ചിരിച്ച് കൈ കാണിച്ച് നിങ്ങളുടെ പുറകില്‍ കയറുന്നയാളുടെ പക്കല്‍ മയക്കുമരുന്നുണ്ടോ എന്ന് നിങ്ങള്‍ എങ്ങനെയാണ് അറിയുക?
അച്ചാര്‍, ജാം പായ്ക്കറ്റുകളില്‍ കഞ്ചാവ് അരച്ചു ചേര്‍ത്ത് കൊടുത്തു വിടുന്നു എന്നതാണ് പുതിയ വിവരം. ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഇത് കണ്ടെത്താന്‍ കഴിയില്ല. ഒരു പക്ഷേ അച്ചാറാണെന്നു കരുതി എയര്‍പോര്‍ട്ടിലും രക്ഷപ്പെടാം. എന്നാല്‍ സൂക്ഷ്മ പരിശോധനകള്‍ നടക്കുമ്പോള്‍ ഇത്തരക്കാര്‍ കുടുങ്ങുക തന്നെ ചെയ്യും.
കഴിഞ്ഞ വര്‍ഷം മാത്രം 10 കോടിയുടെ ഹോറോയിനാണ് കേരളത്തില്‍ നിന്നും പിടികൂടിയത്. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സമീപമുള്ള പെട്ടികടകളില്‍ മയക്കുമരുന്ന് വില്പന തകൃതിയാണ്. തീരപ്രദേശങ്ങളഉം മയക്കുമരുന്നിന്റെ താവളമാകുന്നു. പിടിക്കപ്പെടുന്നവര്‍ പലരും നിരപരാധികളാണ്. എന്നാല്‍ നിരപരാധികളാണെന്ന് പറഞ്ഞ് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല.
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളും മയക്കുമരുന്നു മാഫിയയുടെ യാത്രാ ഉപാധിയാണെന്ന് പറയപ്പെടുന്നു. ബസുകളിലെ യാത്രക്കാരെയാണ് ഇവിടെ കാരിയര്‍മാരായി ഉപയോഗിക്കുന്നത്. ആയിരക്കണക്കിനു രൂപയാണ് ഓരോ ട്രിപ്പിനും ഇവര്‍ക്ക് പ്രതിഫലം നല്‍കുന്നത്. അവര്‍ ബസിന്റെ ഏതെങ്കിലും രഹസ്യ അറയില്‍ സാധനം സൂക്ഷിച്ച് കടത്തും. ഇതിനിടെ തിരുവനന്തപുരം വിമാനത്താവളവും മയക്കുമരുന്ന് കടത്തിന്റെ മുഖ്യകേന്ദ്രമാണെന്ന് പറയപ്പെടുന്നു.
സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ കിംഗ് ബീഡി ഉടമ മുഹമ്മദ് നിസാം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യം മദ്യപിച്ചിരുന്നു എന്നായിരുന്നു പോലീസിന്റെ നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha