പോരിനിടയിലും തന്ത്രങ്ങള്‍ മെനഞ്ഞ് ഇടതുപക്ഷം

അരൂര്‍ എം എല്‍ എ, എ.എം ആരിഫിനെ പിണറായി വിജയന്‍ വിളിച്ചു വരുത്തി. ആരിഫും സുധാകരനും തമ്മിലുള്ള ഭിന്നത താന്‍ പറഞ്ഞു തീര്‍ക്കാമെന്നും അതിന്റെ പേരില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്നുമാണ് പിണറായി ആരിഫിനെ അറിയിച്ചത്. അതിനിടെ സിപിഎം ജില്ലാ നേതൃത്വവുമായി ഇടത്ത് ആരിഫ്, ശെല്‍വരാജനെ പോലെ കോണ്‍ഗ്രസില്‍ താവളം അന്വേഷിക്കുന്നു എന്നറിയുന്നു. ആരിഫിനെ കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത് ഡി.സി.സി നേതൃത്വം രംഗത്തെത്തി.
ആരിഫ് മറുകണ്ടം ചാടിയാല്‍ അത് പാര്‍ട്ടിക്ക് ദോഷമാകുമെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം ഇടപെട്ടിരിക്കുന്നത്. ആലപ്പുഴയിലെതിതയ കോടിയേരി ബാലകൃഷ്ണന്‍, സുധാകരനോട് ചര്‍ച്ച നടത്തിയിരുന്നു. യുവാവായ ആരിഫ് അരുതാത്തതെന്തെങ്കിലും പറഞ്ഞാല്‍ തന്നെ അദ്ദേഹത്തെ സുധാകരന്‍ ഒരിക്കലും പ്രകോപിപ്പിക്കാന്‍ പാടില്ലായിരുന്നു എന്നാണ് കോടിയേരി പറഞ്ഞത്.
നേതാക്കള്‍ക്ക് നേതാക്കളുടേതായ ഗുണം വേണമെന്ന് സുധാകരനെ ചൂണ്ടി കോടിയേരി പറഞ്ഞു. മാധ്യമങ്ങള്‍ പിന്നാലെയുണ്ടെന്ന വസ്തുത നേതാക്കള്‍ മറക്കരുത്. വായില്‍ തോന്നുന്നതൊക്കെ കോതയ്ക്ക് പാട്ട് എന്നു പറഞ്ഞാല്‍ നേതാക്കള്‍ വേട്ടയാടപ്പെടും. സംയുക്ത വാര്‍ത്താ സമ്മേളനം നടത്താന്‍ സുധാകരനോടും ആരിഫിനോടും നിര്‍ദ്ദേശിച്ചത് കോടിയേരിയാണ്. വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും ഇരുവരും വല്ലാതെ അകന്നു പോയി.
അതിനിടെ ആരിഫ് ഷുക്കൂറിനെ കണ്ടതായും സ്ഥിതീകരിക്കപ്പെടാനും വിവരമുണ്ട്. നേരത്തെ തന്നെ ആരിഫ് യുഡിഎഫിലേക്ക് വരുമെന്ന് കേട്ടിരുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയ്ക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ട്. അവസാന സമയത്ത് ഇടതു പക്ഷ എംഎല്‍ എയായിരിക്കാന്‍ ആഗ്രഹമുണ്ടെന്ന വസ്തുത ഗൗരിയമ്മ മറച്ചു വയ്ക്കുന്നില്ല. അങ്ങനെയാണെങ്കില്‍ അരൂര്‍ സീറ്റില്‍ നിന്നും ആരിഫിന് മാറേണ്ടി വരും.
അച്യുതാനന്ദന് മത്സരിക്കാമെങ്കില്‍ എന്തുകൊണ്ട് ഗൗരിയമ്മക്ക് മത്സരിച്ചുകൂടാ എന്നാണ് സിപിഎം അണികളുടെ ചോദ്യം. ഗൗരിയമ്മ ജയിച്ചാല്‍ മുഖ്യമന്ത്രിയാക്കേണ്ടി വന്നേക്കാം. അച്യുതാനന്ദനും ഗൗരിയമ്മയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചാല്‍ സമവായത്തിന് മറ്റൊരാള്‍ക്ക് മുഖ്യമന്ത്രിയാവാം .അത് പിണറായി വിജയനായിരിക്കും., മുമ്പ് ഗൗരിയമ്മയെ തള്ളി സിപിഎം നായനാരെ മുഖ്യമന്ത്രിയാക്കി. ഇത്തവണ പിണറായിയെ മുഖ്യമന്ത്രിയാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. എന്നാല്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കും. അതിനു തടയിടാനാണ് ഗൗരിയമ്മയെ രംഗത്തിറക്കുന്നത്. ഗൗരിയമ്മ രംഗത്തിറങ്ങിയാല്‍ ആരിഫ് ഔട്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha