സഹകരണബാങ്കില്‍ നിക്ഷേപമുണ്ടെങ്കില്‍ ഉടന്‍ പിന്‍വലിക്കുക, അഞ്ചു ലക്ഷത്തിനുമേല്‍ സ്ഥിര നിക്ഷേപം നടത്തിയവര്‍ക്ക് എതിരെ നടപടിയെടുക്കും

സഹകരണ ബാങ്കുകളില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നവര്‍ വിവരമറിയും. ആദായ നികുതി വകുപ്പ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ പിടിമുറുക്കുന്നു. അഞ്ചു ലക്ഷത്തിനുമേല്‍ സ്ഥിര നിക്ഷേപം നടത്തിയവര്‍ക്കെതിരെയാണ് ആദായ നികുതി വകുപ്പ് നടപടികള്‍ കര്‍ശനമാക്കുന്നത്. ഇക്കാലമത്രയും ആദായ നികുതി വകുപ്പിന്റെ കണ്ണുകെട്ടിയാണ് സഹകരണബാങ്കുകള്‍ ബിസിനസ് നടത്തിയിരുന്നത്.
രണ്ടു ലക്ഷം രൂപയ്ക്ക് മേല്‍ സ്ഥിര നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് സഹകരണ ബാങ്കുകളില്‍ നിന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും കണ്ണൂര്‍ ജില്ലാ സഹകരണബാങ്കും കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കും വിവരങ്ങള്‍ നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് ബാങ്കുകളില്‍ റെയ്ഡ് നടത്തുകയും ബാങ്കുകള്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ സുപ്രീം കോടതി ബാങ്കുകളുടെ ഹര്‍ജി തള്ളി. ഇതിനെ തുടര്‍ന്നാണ് നിക്ഷേപകരുടെ വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്.
1750 സഹകരണബാങ്കുകളില്‍ 50 ലക്ഷത്തിലേറെ നിക്ഷേപകരുടെ വിവരങ്ങളാണ് ആദായ നികുതി വകുപ്പ് ശേഖരിക്കുന്നത്. ഇതെല്ലാം കള്ളപണമാണെന്ന നിലപാടാണ് വകുപ്പിനുള്ളത്. കാരണം പണത്തിന് ഉടയനുണ്ടെങ്കില്‍ അതിന്‍മേല്‍ ആദായ നികുതി അടയ്ക്കാന്‍ അവര്‍ക്ക് മടി കാണുകയില്ല. ഒരു ലക്ഷം കോടിയിലേറെ നിക്ഷേപമാണ് സഹകരണ ബാങ്കുകളിലുള്ളത്.
നേരത്തെ സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പിന് പരിശോധനകള്‍ അസാധ്യമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ നിയമഭേദഗതി കൊണ്ടു വന്നു. അതോടെ സഹകരണ ബാങ്കുകളും ആദായ നികുതി വകുപ്പിന്റെ പരിധിക്കുള്ളിലായി. ആദായ നികുതി വകുപ്പിന്റെ പുതിയ നീക്കങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ബാങ്കുകളുടെ പദ്ധതി. എന്നാല്‍ നിക്ഷേപകര്‍ ആദായ നികുതി നല്‍കുന്നതിനെ എതിര്‍ക്കാന്‍ സുപ്രീംകോടതിക്ക് കഴിയുകയില്ല. മാത്രവുമല്ല അത് വഴി വിട്ട നീക്കവുമാണ്.
സര്‍ക്കാര്‍ പ്രതിനിധികള്‍ സഹകരണമേഖലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിയെ കണ്ടെങ്കിലും അതിനു ഫലമുണ്ടായിട്ടില്ല. ആദായ നികുതി വകുപ്പിന്റെ അന്വേഷണങ്ങളില്‍ നിന്നും ഏതെങ്കിലും മേഖലയെ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാകും. അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹകരണ മേഖലയ്ക്ക് വലിയ പ്രതീക്ഷയ്‌ക്കൊന്നും വകയില്ല. അതിനാല്‍ സഹകരണ ബാങ്കുകളില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളവര്‍ തുക പിന്‍വലിച്ച് തലയൂരുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha