കോണ്‍ഗ്രസ് പ്രതിസന്ധിയില്‍; ഇന്നസെന്റ് തോല്‍പ്പിച്ച ആളിന് ഡല്‍ഹിയുടെ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കും

കേരളത്തില്‍ ഒരു സിനിമാനടനോട് തോറ്റ ഒരാളെ ഡല്‍ഹി പോലൊരു സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് കോണ്‍ഗ്രസ് മനസിലാക്കി. ഡല്‍ഹിയിലെ സംപൂജ്യ പദവി അംഗീകരിച്ച കോണ്‍ഗ്രസ് പി.സി. ചാക്കോയോട് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് വോട്ടെണ്ണി തുടങ്ങിയ ആദ്യ നിമിഷങ്ങളില്‍ തന്നെ പിസി ചാക്കോ മലയാള ടെലിവിഷന്‍ ചാനലുകളില്‍ പ്രതികരിച്ചിരുന്നു.
പി,.സി ചാക്കോയുടെ കഴിവില്‍ കോണ്‍ഗ്രസുകാര്‍ക്കെന്നല്ല ആര്‍ക്കും ഒരു സംശയവുമില്ല. അദ്ദേഹത്തിന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ള സ്ഥാനവും വിസ്മരിക്കത്തക്കതല്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന് പറ്റിയ മേഖലയല്ല കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹിക്കാര്‍ക്ക് വിരോധമാണെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാരുമില്ല. കോണ്‍ഗ്രസിന്റെ പിടിപ്പുകേട് തന്നെയാണ് കാരണമെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നു. ച#ില വലിയ തറവാടുകള്‍ പൊട്ടി തകരുന്ന മട്ടിലാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് തറവാട് പൊട്ടിയമര്‍ന്നത്.
ആം ആദ്മിയുടെ അസൂയാവഹമായ വിജയം കേരളത്തിലും ഈര്‍ജസ്വലത വര്‍ണിച്ചിരിക്കുകയാണ്. ഡല്‍ഹിക്ക് സമാനമാണ് കേരളത്തിലെയും അവസ്ഥ. ഇരുമുന്നണികളെയും മലയാളികള്‍ക്ക് മടുത്തു. ആരോപണത്തില്‍ കുടുങ്ങി നില്‍ക്കുകയാണ് ഇരുമുന്നണികളും എല്ലാം ഒരു പരസ്പരസഹകരണസംഘം പോലെ നീങ്ങുന്നതായാണ് വോട്ടര്‍മാരുടെ പരാതി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പകരം വീട്ടാന്‍ കാത്തിരിക്കുകയാണ് മലയാളികളും.
ആംആദ്മി കേരളത്തില്‍ പിടിച്ച വോട്ടുകള്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടാക്കുന്നതായി ആംആദ്മി പറയു#്ന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കേരളത്തില്‍ ക്രിയാത്മകമായ സാന്നിധ്യം പോലുമായിരുന്നില്ല. എന്നിട്ടും ഇത്രയധികം വോട്ടുകള്‍ നേടാന്‍ കഴിയുമെങ്കില്‍ കിണഞ്ഞു പരിശ്രമിച്ചാണ് ഒരു നിയമസഭാ സീറ്റ് പിടിക്കാനാവുമെന്നു തന്നെയാണ് ആംദ്മി പ്രവര്‍ത്തകര്‍ കരുതുന്നത്.
ഇരു മുന്നണികളിലെയും പ്രധാന നേതാക്കളെ അടര്‍ത്തി മാറ്റാനും കെജ് ശ്രമിക്കും. വിഎസുമായി കെജിന് അടുത്ത ബന്ധമുണ്ട്. കെജ് വിഎസിനെ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. ആംആദ്മി ലക്ഷ്യമിടുന്ന ഒരു വിഐപി, വി.എസ് അച്യുതാനന്ദനാണ്. ഏതായാലും വരും ദിവസങ്ങള്‍ തങ്ങളുടേതാണെന്ന് ആംആദ്മി ഉറപ്പിച്ചു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha