മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ മലയാളികള്‍ എന്തു ചെയ്യും? നീന്തി കയറണം. അല്ലാതെ എന്തു ചെയ്യാന്‍?

തമാശയാണെന്ന്കരുതരുത്. കേരള സര്‍ക്കാര്‍ മുല്ലപ്പെരിയാറിനു സമീപം താമസിക്കുന്നവരെ നീന്തല്‍ പഠിപ്പിക്കുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള തമിഴ്‌നാട് തീരുമാനത്തിനു പിന്നാലെയാണ് കേരള സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
കോടതി വിധിയും കേന്ദ്ര സര്‍ക്കാരിന്റെ കാരുണ്യവും കാത്തു നിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ നീന്തല്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് രണ്ടായിരത്തോളം യുവാക്കള്‍ക്ക് ആദ്യ ഘട്ടത്തില്‍ നീന്തല്‍ പരിശീലനം നല്‍കുക. ജലനിരപ്പ് 152 അടിയാക്കാന്‍ തമിഴ്‌നാടിന് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. 152 അടിയാക്കാന്‍ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. എസ്റ്റിമേറ്റ് ലഭ്യമായാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അണക്കെട്ട് ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം,.
അണക്കെട്ട് തകര്‍ന്നാല്‍ സമീപത്തെ അഞ്ചു പഞ്ചായത്തുകള്‍ വെള്ളത്തിനടിയിലാവും. 21,540 പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. 1.30 ലക്ഷം പേരെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 1.50 കിലോമീറ്റര്‍ റോഡ് തകരുമെന്നും സര്‍ക്കാര്‍ കരുതുന്നു.
അപകടം നടന്നാല്‍ എടുക്കാവുന്ന എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. അപകടം നടന്നാലുടന്‍ വിവരം അറിയിക്കുന്നതിന് വിഎച്ച്എഫ് റേഡിയോകള്‍ നല്‍കും. രോഗശയ്യയിലായവരെ എങ്ങനെ രക്ഷിക്കും എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കുഞ്ഞുങ്ങളെ എന്തു ചെയ്യുമെന്നും സര്‍ക്കാരിന് അറിയില്ല. ഇത്തരക്കാരെ രക്ഷിക്കാന്‍ 2000 ചെറുപ്പക്കാരെയാണ് സര്‍ക്കാര്‍ ചട്ടം കെട്ടുന്നത്. നീന്തലുകാര്‍ എല്ലായിടത്തും ഒഴുകിയെത്തി എല്ലാവരെയും രക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
പശ്ചാത്തലത്തില്‍ താമസിക്കുന്ന എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവം നടന്നാല്‍ എങ്ങനെ രക്ഷപ്പെടണം എന്നതിനെ കുറിച്ച് ഒരു കൈ പുസ്തകവും വിതരണം ചെയ്യും. പുസ്തകം വായിച്ച് നീന്തല്‍ പഠിക്കണോ എന്നൊന്നും ചോദിക്കരുത്. ഭാവിയില്‍ അങ്ങനെയും പഠിക്കേണ്ടി വരും.
കേരള സര്‍ക്കാരിന്റെ ഗതികേടാണെന്ന് പറഞ്ഞാല്‍ മതി. കാരണം നരേന്ദ്രമോഡിക്ക് കേരളത്തെ ഗൗനിക്കേണ്ടതില്ല. ജയലളിതയാകട്ടെ അദ്ദേഹത്തിന്റെ സ്വന്തം ആളുമാണ്. ജയലളിത പറയുന്നതു മാത്രം മോഡി കേള്‍ക്കും. കേരളത്തിന്റെ പകുതി ഒഴുകി പോരുമെന്ന് പറഞ്ഞാലും അദ്ദേഹം വിശ്വസിക്കുന്നില്ല. അപ്പോള്‍ ഇത്തരത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് സമയം പോക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha